കെആര്‍കെയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് റാണാ ദഗുപതി, താരം വിഡ്ഢിയെന്ന് കെആര്‍കെ

Update: 2018-03-07 14:32 GMT
Editor : Jaisy
കെആര്‍കെയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് റാണാ ദഗുപതി, താരം വിഡ്ഢിയെന്ന് കെആര്‍കെ

തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് മനസിലാക്കിയപ്പോഴാണ് കെആര്‍കെയുടെ പ്രതികരണം

പണി കൊടുത്ത് കൊടുത്ത് കെആര്‍കെയ്ക്കും കിട്ടി എട്ടിന്റെ പണി. കെആര്‍കെയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് ബാഹുബലി താരം റാണാ ദഗുപതി. കെആര്‍കെ തന്നെയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. റാണ തന്നെ ബ്ലോക്ക് ചെയ്തെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷോട്ട് സഹിതം കെആര്‍കെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. റാണ ബുദ്ധിയില്ലാത്തവനും വിഡ്ഢിയുമാണെന്ന് ഒരു ട്വീറ്റുമിട്ടു. തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തെന്ന് മനസിലാക്കിയപ്പോഴാണ് കെആര്‍കെയുടെ പ്രതികരണം.

Advertising
Advertising

എന്നാല്‍ റാണയ്ക്ക് പിന്തുണയുമായി ആരാധകരെത്തി കഴിഞ്ഞു. ബുദ്ധിയില്ലാത്തത് കൊണ്ടല്ല ബുദ്ധിമാനായത് കൊണ്ടാണ് തന്നെപ്പോലൊരു കൃമിയെ ബ്ലോക്ക് ചെയ്തതെന്ന് ആരാധകര്‍ പറഞ്ഞു. കീടാണു നുഴഞ്ഞു കയറുന്നതിന് മുന്‍പ് തന്നെ റാണ ഡെറ്റോള്‍ ഒഴിച്ചെന്നും, ഏറ്റവും നല്ല കാര്യമാണ് റാണ ചെയ്തതെന്നുമുള്ള കമന്റുകളാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.

ബാഹുബലി 2വിനെ കെആര്‍കെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ദക്ഷിണേന്ത്യക്കാരുടെ ബുദ്ധിയില്ലായ്മ ബാഹുബലിയില്‍ കാണാമെന്നും ചിത്രം കാര്‍ട്ടൂണ്‍ സിനിമയാണെന്നുമായിരുന്നു കെആര്‍കെയുടെ വിമര്‍ശം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News