ആ കാറില്‍ നിന്നുള്ള കൂട്ടനിലവിളി ഇപ്പോഴും എന്റെ ചെവിയിലുണ്ട്...ജയസൂര്യയുടെ കുറിപ്പ്

Update: 2018-04-22 01:55 GMT
Editor : Jaisy
ആ കാറില്‍ നിന്നുള്ള കൂട്ടനിലവിളി ഇപ്പോഴും എന്റെ ചെവിയിലുണ്ട്...ജയസൂര്യയുടെ കുറിപ്പ്

മറ്റൊരാളുടെ ജീവന് എടുത്തിട്ടാവരുത് ഇവരുടെ ജീവിക്കാനുള്ള ഓട്ടമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു

നിരത്തുകളില്‍ മത്സരയോട്ടം നടത്തുന്ന ബസുകള്‍.‍..കണ്ണടയ്ക്കുന്ന വേഗത്തില്‍ പാഞ്ഞു പോകുന്ന ഇരുചക്ര വാഹനങ്ങള്‍...ജീവന് പുല്ലുവില പോലും ഇവര് ചീറിപ്പായുമ്പോള്‍ നമ്മള്‍ പലപ്പോഴും നെഞ്ചത്ത് കൈ വയ്ക്കാറുണ്ട്. ചിലപ്പോള്‍ മനസില്‍ ചീത്ത വിളിച്ചു പോകും. ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ മറ്റുള്ളവരുടെ ജീവന്‍ നോക്കാതെയുള്ള ഓട്ടം. ഇത്തരത്തില്‍ തന്റെ കണ്മുന്നില്‍ കണ്ട ഒരു സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് തരികയാണ് നടന് ജയസൂര്യ. മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാവരുത് ഇവരുടെ ജീവിക്കാനുള്ള ഓട്ടമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

ജയസൂര്യയുടെ പോസ്റ്റ് വായിക്കാം

ഇപ്പോ കണ്ട കാഴ്ച.... (കാലിക്കറ്റ് ... കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങിൽ വെച്ച് ഒടുക്കത്തെ സ്പീഡിൽ ഈ ബസ്സ് ഞങ്ങളെ ഓവർ ടേക്ക് ചെയ്തതാ... ദാ. മുന്നിലൂടെ വന്ന കാർ, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയിൽ പോകണ്ടതായിരുന്നു ...... ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്... ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോലും എന്റെ ചെവീലുണ്ട്.. എന്റെ ചേട്ടൻമാരെ നിങ്ങളും ജീവിയ്ക്കാൻ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവൻ എടുത്തിട്ടാവരുത്....

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News