പുലിമുരുകന്‍ മന്യംപുലിയായി നാളെ ടോളിവുഡിലിറങ്ങും

Update: 2018-04-23 13:50 GMT
Editor : Sithara
പുലിമുരുകന്‍ മന്യംപുലിയായി നാളെ ടോളിവുഡിലിറങ്ങും
Advertising

ജനതാ ഗാരേജിന്റെ വന്‍വിജയം നല്‍കിയ ആത്മവിശ്വാസവുമായി മോഹന്‍ ലാല്‍ വീണ്ടും തെലുങ്ക് പ്രേക്ഷകരുടെ മുന്‍പിലേക്ക്.

ജനതാ ഗാരേജിന്റെ വന്‍വിജയം നല്‍കിയ ആത്മവിശ്വാസവുമായി മോഹന്‍ ലാല്‍ വീണ്ടും തെലുങ്ക് പ്രേക്ഷകരുടെ മുന്‍പിലേക്ക്. പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മന്യം പുലിയുമായാണ് മോഹന്‍ലാല്‍ ടോളിവുഡിലെത്തുന്നത്. ആന്ധ്രയിലും തെലങ്കാനയിലുമായി 350 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

തെലുങ്കിലെത്തുമ്പോള്‍ പുലിമുരുകന്‍ എന്ന പേരിനൊപ്പം നായകന്റെ പേരിനും മാറ്റമുണ്ട്. മുരുകനെന്നല്ല കുമാര്‍ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാല്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെയും തെലുങ്ക് മുന്‍നിരതാരമായ ജഗപതി ബാബുവിന്റെയും പോസ്റ്ററുകളുമായി പ്രധാന ദിനപത്രങ്ങളിലെല്ലാം വന്‍പരസ്യം വന്നുകഴിഞ്ഞു. സരസ്വതി ഫിലിംസും ടോമിച്ചന്‍ മുളകുപ്പാടവും ചേര്‍ന്നാണ് മന്യം പുലി തിയറ്ററുകളിലെത്തിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News