'എന്താക്കാന്' ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു

Update: 2018-04-23 19:57 GMT
Editor : Trainee
'എന്താക്കാന്' ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു

ലഹരിക്കെതിരെയും ജില്ലയുടെ ശാപമായി മാറിയ വര്‍ഗീയതയ്ക്കെതിരെയുമുള്ള സര്‍ഗാത്മക ആവിഷ്കാരമാണ് 'എന്താക്കാന്' എന്ന ഹൃസ്വചിത്രം.

കാസര്‍കോടിന്‍റെ പിന്നാക്കവസ്ഥ ഹൃസ്വചിത്രത്തിലൂടെ സര്‍ഗാത്മകമായി അവതരിപ്പിച്ച് ശ്രദ്ധേയരാവുകയാണ് ജില്ലയിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. സ്കൂള്‍ കുട്ടികളെ പോലും കീഴടക്കുന്ന ലഹരിക്കെതിരെയും ജില്ലയുടെ ശാപമായി മാറിയ വര്‍ഗീയതയ്ക്കെതിരെയുമുള്ള സര്‍ഗാത്മക ആവിഷ്കാരമാണ് 'എന്താക്കാന്' എന്ന ഹൃസ്വചിത്രം.

ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളേജില്‍ ബിരുദ്ധ വിദ്യാര്‍ഥിയായ ജുബൈറും കൂട്ടുകാരും ലഹരിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് ഹൃസ്വ ചിത്ര നിര്‍മ്മാണത്തിന് ഒരുങ്ങിയത്. കാസര്‍കോടന്‍ ഭാഷയില്‍ തന്നെ കാസര്‍കോടിന്‍റെ കാര്യം പറയാന്‍ തീരുമാനിച്ചു. വേനലായാല്‍ ഉപ്പുവെള്ളം കുടിക്കേണ്ടുന്ന കാസര്‍കോട്. അസുഖം ബാധിച്ചാല്‍ ചികിത്സക്കായി അതിര്‍ത്തി കടക്കേണ്ടുന്ന കാസര്‍കോട്. ഇതിനേക്കാളൊക്കെ വലിയ ദുരന്തമായി മാറിയ വര്‍ഗീയത. എല്ലാം തുറന്ന് പറയാന്‍ നിശ്ചയിച്ചു.

Advertising
Advertising

Full View

കാസര്‍കോടിന്‍റെ ചരിത്രത്തിലെ ബഹുസ്വരതയുടെ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് പുതിയ കാലത്തെ ദുരന്തങ്ങളെ ഓര്‍മ്മപ്പെടുത്തി. കാസര്‍കോടിന്‍റെ ഇല്ലായ്മകളെ സര്‍ഗാത്മകമായി അവതരിപ്പിക്കുകയാണ് ഈ ഹൃസ്വചിത്രത്തില്‍. നിസഹായരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രയാസങ്ങളും ചിത്രം പറയുന്നുണ്ട്. ഈ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും മീതെയാണ് ജില്ലയിലെ സ്കൂള്‍ കുട്ടികളെ അടക്കം കീഴടക്കുന്ന ലഹരിയുടെ കടന്നുവരവ്. ഈ വലിയ ദുരന്തത്തിനെതിരെയാണ് ഈ ഹൃസ്വചിത്രം.‌

ലഹരി കടന്നു വരുന്ന ഇടവഴികളെ കുറിച്ചും ഈ ചിത്രം പറയുന്നുണ്ട്. ആരോട് പരാതി പറയും, എന്ത് പറയും. ഈ ദുരിതത്തില്‍ നിന്നും കാസര്‍കോടിനെ ആര് മോചിപ്പിക്കും എന്ന ചോദ്യം ഉയര്‍ത്തിയാണ് ഹൃസ്വചിത്രം അവസാനിക്കുന്നത്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News