'പുലിമുരുകന്‍ പോസ്റ്റ്' നീക്കം ചെയ്തിട്ടില്ല; താരാരാധകര്‍ക്ക് ചുട്ടമറുപടിയുമായി നിഷ

Update: 2018-04-25 23:51 GMT
Editor : Alwyn K Jose
'പുലിമുരുകന്‍ പോസ്റ്റ്' നീക്കം ചെയ്തിട്ടില്ല; താരാരാധകര്‍ക്ക് ചുട്ടമറുപടിയുമായി നിഷ
Advertising

മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് ഫേസ്‍ബുക്കില്‍ നിരൂപണമെഴുതിയതിന് താരാരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ നിഷ മേനോന്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്ത്.

മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച് ഫേസ്‍ബുക്കില്‍ നിരൂപണമെഴുതിയതിന് താരാരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ നിഷ മേനോന്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്ത്. താരങ്ങള്‍ക്കും താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് തുടങ്ങുന്നത്. ആരാധകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായ താന്‍, പുലിമുരുകനെക്കുറിച്ചുള്ള നിരൂപണം ഫേസ്‍ബുക്കില്‍ നിന്നു നീക്കംചെയ്തിട്ടില്ലെന്നും സ്വന്തം അഭിപ്രായം തലയുയര്‍ത്തിപ്പിടിച്ച് ഇനിയും പറയുമെന്നും നിഷ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചല്ല പോസ്റ്റ് ഇട്ടത്, ആ ചിത്രത്തിന്റെ ചിത്രീകരണരീതിയെയാണ് ലക്ഷ്യം വെച്ചതെന്ന് നിഷ പറയുന്നു. മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ചതുകൊണ്ട് താന്‍ മമ്മൂട്ടി ഫാന്‍ ആണെന്നും, അവര്‍ കാശ് തന്നിട്ടാണ് താന്‍ ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും പറയുന്നവരോട് സഹതാപമേയുള്ളൂവെന്നും നിഷ പരിഹസിച്ചു. പരിഹാസരൂപേണയുള്ള പ്രയോഗങ്ങള്‍ തിരിച്ചറിയാന്‍ പോലുമുള്ള വിവേകം അന്ധരായ ആരാധകര്‍ക്കില്ല. ഇത്രയും കോടി രൂപ ചിലവഴിച്ചു, കുറെപേര്‍ ചേര്‍ന്ന് അധ്വാനിച്ചു, ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ. കാരണം, ഒരു വിഭവത്തിന്റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാന്‍ തയ്യാറായി വരുന്നയാള്‍ക്ക് പ്രധാനം, അല്ലാതെ അത് ഉണ്ടാക്കിയെടുക്കാന്‍ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമെന്നും നിഷ ചോദിക്കുന്നു.

താരങ്ങള്‍ക്കും, താരാരാധകര്‍ക്കും ഒരു തുറന്ന കുറിപ്പ്... ഞാന്‍ ഏതാണ്ട് നാല്പത് കൊല്ലത്തോളമായി ചലച്ചിത്രപ്രേക്ഷക ആയിട്ട്...

Posted by Nisha Menon Chembakassery on Thursday, October 13, 2016
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News