ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് രാജ്യത്ത് എവിടെയും ജോലിചെയ്യാം, സ്വത്ത് സമ്പാദിക്കാം: അമലാ പോള്‍

Update: 2018-05-03 18:49 GMT
Editor : Jaisy
ഇന്ത്യന്‍ പൗരത്വമുള്ള എനിക്ക് രാജ്യത്ത് എവിടെയും ജോലിചെയ്യാം, സ്വത്ത് സമ്പാദിക്കാം: അമലാ പോള്‍

ഈ വര്‍ഷം തന്നെ ഒരു കോടിയോളം രൂപ നികുതി അടച്ച ആളാണ് ഞാന്‍

ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍ രംഗത്ത്. താന്‍ ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും അതുകൊണ്ട് തന്നെ തനിക്ക് രാജ്യത്ത് എവിടെയും ജോലിചെയ്യാനും സ്വത്ത് സമ്പാദിക്കാനും അവകാശമുണ്ടെന്ന് അമല ഫേസ്ബുക്കില്‍ കുറിച്ചു. ആരോപണങ്ങളുടെ ഞെട്ടലിലാണ് ഞാനും കുടുംബവും. ഈ വര്‍ഷം തന്നെ ഒരു കോടിയോളം രൂപ നികുതി അടച്ച ആളാണ് ഞാന്‍. ഇന്ത്യ എന്ന ദേശീയതയ്ക്ക് അപ്പുറം തനിക്കെതിരെ പ്രചാരണം നടത്തുന്ന മാധ്യമം പ്രാദേശിക സങ്കുചിതവാദമാണ് ഉയര്‍ത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല ആരോപിക്കുന്നു.

Advertising
Advertising

കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളത്. താന്‍ ബംഗളൂരുവില്‍ ചെലവഴിച്ചതും ഇതേ ഇന്ത്യന്‍ കറന്‍സി തന്നെയാണ്. തമിഴിലും മലയാളത്തിലും താന്‍ അഭിനയിക്കുന്നുണ്ട്. തനിക്ക് ഇനി തെലുങ്കില്‍ അഭിനയിക്കണമെങ്കില്‍ വിമര്‍ശകരുടെ അനുവാദം വാങ്ങേണ്ടതുണ്ടോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല ചോദിക്കുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News