ഷാരൂഖിന്റെ പാട്ട് രണ്‍വീര്‍ സിംഗ് സ്വിറ്റ്സര്‍ലാന്റില്‍ പുനരാവിഷ്ക്കരിച്ചപ്പോള്‍

Update: 2018-05-07 12:22 GMT
Editor : Jaisy
ഷാരൂഖിന്റെ പാട്ട് രണ്‍വീര്‍ സിംഗ് സ്വിറ്റ്സര്‍ലാന്റില്‍ പുനരാവിഷ്ക്കരിച്ചപ്പോള്‍

ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍

ഗാനരംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്ന ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍. അതുകൊണ്ട് തന്നെയാണ് ഖാന്റെ പല ഗാനരംഗങ്ങളും നമുക്ക് പ്രിയപ്പെട്ടതാകുന്നത്. യുവതാരം രണ്‍വീര്‍ സിംഗിനും ഇഷ്ടമാണ് ഷാരൂഖിന്റെ പാട്ടുകളെ, ഇഷ്ടപ്പെട്ട പാട്ട് തന്റേതായ രീതിയില്‍ പുനരാവിഷ്കരിക്കുക കൂടി ചെയ്തു രണ്‍വീര്‍. അവധിക്കാലം ആഘോഷിക്കാനെത്തിയ രണ്‍വീറിന് സ്വിറ്റ്സര്‍ലാന്റിലെ മഞ്ഞുമലകള്‍ കണ്ടപ്പോഴാണ് കിംഗ് ഖാന്റെ ഡാര്‍ എന്ന ചിത്രത്തിലെ തൂ മേരെ സാമ്നേ എന്ന പാട്ട് ഓര്‍മ്മ വന്നത്. പിന്നെ ഒട്ടും മടിച്ചില്ല. ഗാനരംഗം അതേ പടി ആവര്‍ത്തിക്കുക തന്നെ ചെയ്തു താരം. നായിക ഇല്ലെന്ന കുറവ് മാത്രമേ പുനരാവിഷ്ക്കാരത്തിന് ഉണ്ടായിരുന്നുള്ളൂ. ഷാരൂഖിന്റെ അതേ ഹെയര്‍സ്റ്റേലില്‍ തന്നെയായിരുന്നു രണ്‍വീറും. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍.

Advertising
Advertising

Full View

1993ല്‍ പുറത്തിറങ്ങിയ ഡാറില്‍ ഷാരൂഖ് ഖാനും ജൂഹി ചാവ്‍ലയുമായിരുന്നു നായികാനായകന്‍മാര്‍. സണ്ണി ഡിയോള്‍, അനുപം ഖേര്‍ എന്നീ താരങ്ങളും അണിനിരന്നിരുന്നു. യാഷ് ചോപ്രയുടെ മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് ഡാറിനെ കണക്കാക്കുന്നത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News