പുത്തന്‍ ചുവടുകളും ഈണവുമായി ഗന്നം ഫെയിം സൈ..മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം കണ്ടത് 4 മില്യണ്‍ പേര്‍

Update: 2018-05-07 04:09 GMT
Editor : Jaisy
പുത്തന്‍ ചുവടുകളും ഈണവുമായി ഗന്നം ഫെയിം സൈ..മണിക്കൂറുകള്‍ക്കുള്ളില്‍ ആല്‍ബം കണ്ടത് 4 മില്യണ്‍ പേര്‍

യു ടൂബില്‍ ഇന്നലെ റിലീസ് ചെയ്ത ആല്‍ബത്തിലെ രണ്ട് പാട്ടുകളും ഇതിനോടകം കണ്ടത് 4 മില്യണിലധികം പേരാണ്.

ഗന്നം സ്റ്റൈല്‍ എന്ന ആല്‍ബത്തിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയന്‍ പോപ് ഗായകന്‍ സൈയുടെ പുതിയ ആല്‍ബമെത്തി. ആല്‍ബം ഗന്നം സ്റ്റൈല്‍ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് .യു ടൂബില്‍ ഇന്നലെ റിലീസ് ചെയ്ത ആല്‍ബത്തിലെ രണ്ട് പാട്ടുകളും ഇതിനോടകം കണ്ടത് 4 മില്യണിലധികം പേരാണ്.

പെന്‍ പൈനാപ്പിള്‍ പാടിയ ജപ്പാനീസ് ഗായകന്‍ പികോടാരോയും അതിഥി വേഷത്തില്‍ ഐലവ് ഇറ്റ് എന്ന പാട്ടിലെത്തുന്നുണ്ട്. സൈയുടെ എട്ടാമത്തെ ആല്‍ബമാണിത്.4 ഇന്‍ടു 2 സമം 8 എന്നാണ് ആല്‍ബത്തിന്റ പേര്. രണ്ട് പാട്ടുകളും സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സൈയുടെ ഗന്നം സ്റ്റൈല്‍ സൃഷ്ടിച്ച റെക്കോര്‍ഡുകളെ പുതിയ ആല്‍ബം മറികടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Full ViewFull View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News