കമല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

Update: 2018-05-12 14:56 GMT
Editor : Ubaid
കമല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി ലെനിന്‍ രാജേന്ദ്രനെയും സര്‍ക്കാര്‍ നിയമിക്കും.

സംവിധായകന്‍ കമല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി ലെനിന്‍ രാജേന്ദ്രനെയും സര്‍ക്കാര്‍ നിയമിക്കും. ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ പ്രസിഡന്റ് കൂടിയാണ് കമല്‍.

നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കമല്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയര്‍മാനാക്കിയത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News