ജയസൂര്യ അപമാനിച്ചെന്ന് സംസ്ഥാന അവാര്‍ഡ് ജൂറി ചെയര്‍മാന്‍

Update: 2018-05-13 05:52 GMT
Editor : admin
ജയസൂര്യ അപമാനിച്ചെന്ന് സംസ്ഥാന അവാര്‍ഡ് ജൂറി ചെയര്‍മാന്‍

ചാര്‍ളി ഉണ്ടായിരുന്നെങ്കില്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി ദുല്‍ഖര്‍ സല്‍മാനും അമിതാഭ് ബച്ചനും മത്സരിക്കുമായിരുന്നുവെന്നും മോഹന്‍ പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തോടുള്ള നടന്‍ ജയസൂര്യയുടെ പ്രതികരണം സംസ്ഥാന അവാര്‍ഡ് ജൂറിയെ അപമാനിക്കുന്ന തരത്തിലായെന്ന് ജൂറി തലവന്‍ മോഹന്‍. തനിക്ക് അഭിനയിക്കാന്‍ മാത്രമെ അറിയൂ എന്നാണ് അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ജയസൂര്യ പ്രതികരിച്ചത്. തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഇതുവഴി ഉദ്ദേശിച്ചതെന്ന് മോഹന്‍ ചോദിച്ചു.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബാഹുബലിക്ക് നല്‍കിയത് ദയനീയമാണ്. ദേശീയ പുരസ്കാരത്തിനായി ചാര്‍ളി എത്താതിരുന്നതില്‍ ദുഖമുണ്ട്. ചാര്‍ളി ഉണ്ടായിരുന്നെങ്കില്‍ മികച്ച നടനുള്ള പുരസ്കാരത്തിനായി ദുല്‍ഖര്‍ സല്‍മാനും അമിതാഭ് ബച്ചനും മത്സരിക്കുമായിരുന്നുവെന്നും മോഹന്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News