പണത്തിനല്ല, അഭിനയത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് അനുപമ പരമേശ്വരന്‍

Update: 2018-05-14 13:42 GMT
Editor : Jaisy

ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍

സിനിമയില്‍ പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകള്‍ക്കുമാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് നടി അനുപമ പരമേശ്വരന്‍. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രേമത്തിന്റെ തെലുങ്ക് റീമേക്കായ മജ്നുവിന്റെ റിലീസ് തിരക്കിലാണ് അനുപമ. ചിത്രത്തില്‍ മലയാളത്തില്‍ അവതരിപ്പിച്ച അതേ റോളില്‍ തന്നെയാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തില്‍ ഞാന്‍ മേരിയാണെങ്കില്‍ തമിഴില്‍ സുമയാണ്. മേരിയെ അപേക്ഷിച്ച് വളരെയധികം വ്യത്യാസങ്ങളുണ്ട് സുമയ്ക്ക്. മലയാളം പ്രേമം എനിക്ക് വളരെയധികം ഇഷ്ടമാണ്. തെലുങ്ക് റീമേക്കിനായി എന്നെ സമീപിച്ചപ്പോള്‍ അതുകൊണ്ടാണ് എനിക്ക് നോ പറയാന്‍ സാധിക്കാതിരുന്നത്. ഭാഷയായിരുന്നു എറ്റവും വലിയ പ്രശ്നം, പിന്നീട് ആ കഥാപാത്രത്തിലേക്ക് ഞാന്‍ മാറുകയായിരുന്നു.

Advertising
Advertising

മൂന്നു കാലഘട്ടത്തെയാണ് ഈ ചിത്രത്തില്‍ നാഗ് ചൈതന്യ അവതരിപ്പിക്കുന്നത്. നാഗ് ആ റോള്‍ എങ്ങിനെ അവതരിപ്പിക്കുന്ന എന്ന കാര്യത്തില്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ വളരെ മനോഹരമായിട്ടാണ് നാഗ് അഭിനയിച്ചത്. നാഗിനൊത്തുള്ള അഭിനയം നല്ലൊരു അനുഭവമായിരുന്നു. ഡൌണ്‍ ടു എര്‍ത്ത് ആയിട്ടുള്ള അഭിനേതാവാണ് നാഗ് ചൈതന്യ. ഒരു പുതുമുഖമെന്ന നിലയില്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. വളരെ സൌഹാര്‍ദ്ദപരമായിട്ടാണ് എന്നോട് ഇടപെട്ടത്.

അഭിനയത്തിന്റെ കാര്യത്തില്‍ ചെറിയ റോളെന്നോ വലിയ റോളെന്നോ നോക്കാറില്ല. വ്യത്യസ്തമായ റോളുകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ തുടക്കത്തില്‍ അത് സാധിക്കില്ലെന്നറിയാം. കാരണം ഞാന്‍ ചെറുപ്പമാണ്, അനുഭവ സമ്പത്തും കുറവാണ്. കഥാപാത്രങ്ങളുമായി ബന്ധിച്ചാണ് പ്രേക്ഷകര്‍ എന്നെ കാണുന്നത്. അഭിനയത്തിന് എന്റെ ജീവിതത്തിന് പ്രത്യേക സ്ഥാനമുണ്ട്. എന്റെ സുഹൃത്തുക്കളാണ് എന്റെ ചിത്രങ്ങള്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് അയച്ചു കൊടുത്തത്. അതായിരുന്നു മലയാളത്തിലേക്കുള്ള എന്റെ അരങ്ങേറ്റം, ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതവും അതായിരുന്നുവെന്ന് അനുപമ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News