കമ്മട്ടിപ്പാടത്തിന് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മഞ്ജുവാര്യര്‍

Update: 2018-05-16 18:50 GMT
Editor : admin
കമ്മട്ടിപ്പാടത്തിന് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മഞ്ജുവാര്യര്‍

പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല..എന്തിനാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയതെന്ന്?ഇതിലെ കാഴ്ചകള്‍ക്ക്......

കമ്മട്ടിപ്പാടം എല്ലാവരും കാണേണ്ട സിനിമയാണെന്നും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മനസിലാകുന്നില്ലെന്നും നടി മഞ്ജുവാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു തന്‍റെ സംശയം പ്രകടമാക്കിയിട്ടുള്ളത്. "പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല..എന്തിനാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയതെന്ന്?ഇതിലെ കാഴ്ചകള്‍ക്ക്
എന്തിനാണ് പ്രായപരിധി നിശ്ചയിച്ചതെന്ന്..?'കമ്മട്ടിപ്പാടം' എല്ലാവരും
കാണേണ്ട സിനിമതന്നെയാണ്." - താരം കുറിച്ചു .

Advertising
Advertising

ഒരു സിനിമ എന്നതിനെക്കാള്‍ കമ്മട്ടിപ്പാടത്തെ ഒരു അനുഭവമെന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അത്രമേല്‍ അസാധാരണമായ പ്രകടനമാണ് ഏവരും കാഴ്ചവച്ചിട്ടുള്ളതെന്നും മഞ്ജു അഭിപ്രായപ്പെട്ടു.

'കമ്മട്ടിപ്പാടം' കണ്ടു. അതിനെ സിനിമ എന്നുപറയുന്നതിനേക്കാള്‍ അനുഭവം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത്രമേല്‍ അ...

Posted by Manju Warrier on Friday, May 27, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News