ശരീരസൌന്ദര്യത്തിന്റെ കാര്യത്തില്‍ അമ്മയാണ് തന്റെ പ്രചോദനമെന്ന് ഹൃതിക് റോഷന്‍

Update: 2018-05-17 04:28 GMT
Editor : Jaisy
ശരീരസൌന്ദര്യത്തിന്റെ കാര്യത്തില്‍ അമ്മയാണ് തന്റെ പ്രചോദനമെന്ന് ഹൃതിക് റോഷന്‍

എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ അമ്മയാണ് എന്നെ പ്രേരിപ്പിക്കുന്നത്

നടനും നിര്‍മ്മാതാവുമായ അച്ഛന്‍ രാകേഷ് റോഷന്റെ ചുവടുകളെ പിന്തുടര്‍ന്നാണ് ഹൃതിക് റോഷന്‍ സിനിമയിലെത്തിയത്. താരപുത്രന്റെ ലേബലുകളൊന്നുമില്ലാതെ തന്നെ ഹൃതിക് ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ക്രിഷ് താരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം കണ്‍മുന്നില്‍ തെളിയുന്നത് താരത്തിന്റെ ഉറച്ച ശരീരമാണ്. സിക്സ് പാക്ക് ബോഡികള്‍ ബോളിവുഡില്‍ ആടിത്തിമിര്‍ക്കുന്നതിന് മുന്‍പേ ഹൃതിക് തന്റെ ജിം ബോഡി കാണിച്ച് ആരാധകരെ കയ്യിലെടുത്തു. ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ അമ്മ പിങ്കി റോഷനാണ് തന്റെ പ്രചോദനമെന്നാണ് ഹൃതിക് പറയുന്നത്.

Advertising
Advertising

എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ അമ്മയാണ് എന്നെ പ്രേരിപ്പിക്കുന്നത്. സ്ത്രീ ശക്തിയുടെ ഉത്തമ ഉദാഹരണമാണ് അമ്മ. ഒരേ സമയം ഒരു കൊച്ചു പെണ്‍കുട്ടിയേയും ശക്തയായ സ്ത്രീയേയുമാണ് ഞാനമ്മയില്‍ കാണുന്നത്. പുസ്തകങ്ങളിലൂടെ അവര്‍ ധാരാളം അറിവ് നേടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് അമ്മ. വെല്ലുവിളികളെ ചിരിയോടെയാണ് അമ്മ നേരിടുന്നത്. ഈ ഒരു മനോഭാവമാണ് അമ്മയുടെ ഏറ്റവും വലിയ ഗുണം. എപ്പോഴും ചിരിയോടെ കുടുംബത്തിന്റെ താളം തെറ്റാതെ അവര്‍ കാത്തുസൂക്ഷിക്കുന്നു.

എന്റെ അച്ഛന്‍ ആരോഗ്യവാനായിരിക്കുന്നതിന്റെ കാരണവും അമ്മയാണ്. ഞാന്‍ പലപ്പോഴും രാവിലെ വര്‍ക്കൌട്ട് ചെയ്യാന്‍ മറക്കാറുണ്ട്. എന്നാല്‍ അമ്മ അച്ഛനോടൊപ്പം കൃത്യസമയത്ത് വ്യായാമം ചെയ്യുന്നുണ്ടാകും. ഒരു ദിവസം പോലും മുടക്കാറില്ല. ഒരുമിച്ച് വര്‍ക്കൌട്ട് ചെയ്യുക, ഒരുമിച്ച് താമസിക്കുക അതാണ് വിജയകരമായ ദാമ്പത്യത്തിനുള്ള മാജിക് ഫോര്‍മുല എന്നാണ് അമ്മ പറയുന്നത് ഹൃതിക് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News