'ഞാന്‍ നിങ്ങള്‍ക്കനുയോജ്യനായ വരനാണെന്ന് കരുതുന്നുവെങ്കില്‍ വിളിക്കൂ..' ട്വിറ്ററിലൂടെ വധുവിനെ തേടി ആര്യ

Update: 2018-05-20 11:19 GMT
Editor : Muhsina
'ഞാന്‍ നിങ്ങള്‍ക്കനുയോജ്യനായ വരനാണെന്ന് കരുതുന്നുവെങ്കില്‍ വിളിക്കൂ..' ട്വിറ്ററിലൂടെ വധുവിനെ തേടി ആര്യ

ആര്യ പറയുന്ന നമ്പറില്‍ വിളിച്ചാല്‍ ഒരു സൈറ്റിന്റെ ലിങ്ക് മെസേജ് ആയി ലഭിക്കും. മാപ്പിളൈ ആര്യ എന്ന് പേരിട്ട ഈ സൈറ്റില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ..

നടന്‍ ആര്യ വധുവിനെ തേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം വധുവിനെ തേടുന്നുവെന്ന വിവരം നടന്‍ പങ്കുവെച്ചത്.

മാട്രിമോണിയല്‍ സൈറ്റുകളും ആപ്പുകളും വധുവിനെ കണ്ടുപിടിച്ചുകൊടുക്കുന്ന പുതിയ കാലത്ത് വ്യത്യസ്തവും ഒപ്പം ശ്രമകരവുമായ വഴി തേടുകയാണ് നടന്‍ ആര്യ. താരം വിവാഹത്തെ കുറിച്ച് പറയുന്ന ജിമ്മില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണം നല്‍കി ട്വിറ്ററില്‍ ആര്യ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിവാഹകാര്യവും അറിയിച്ചത്.

Advertising
Advertising

Hi Friends 😊 Finally In search of my Life Partner 😍😍😍#MySoulmate ❤️❤️❤️ pic.twitter.com/zq88lIoglY

— Arya (@arya_offl) November 21, 2017

ആര്യ പറയുന്ന നമ്പറില്‍ വിളിച്ചാല്‍ ഒരു സൈറ്റിന്റെ ലിങ്ക് മെസേജ് ആയി ലഭിക്കും. മാപ്പിളൈ ആര്യ എന്ന് പേരിട്ട ഈ സൈറ്റില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ പേര്, വിലാസം, പഠനയോഗ്യത, പാസ്പോര്‍ട്ട് നമ്പര്‍ തുടങ്ങിയവക്ക് പുറമെ ഫോട്ടോയും ഒരുമിനിറ്റ് വീഡിയോയും പോസ്റ്റ് ചെയ്യണം. അപേക്ഷ നല്‍കിയവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ വെച്ച് ഓഡീഷന്‍ നടത്തും. ഇവര്‍ക്ക് പ്രത്യേക ടാസ്കും നല്‍കും. ഇതില്‍ വിജയികളാകുന്നവരില്‍ നിന്നാകും ആര്യ വധുവിനെ തെരഞ്ഞെടുക്കുക. കടമ്പകള്‍ കടന്ന് ആരാകും യുവതാരത്തിന്റെ വധുവാകുക എന്ന ആകാംക്ഷയിലാണ് സിനിമാലോകം. കാസര്‍കോഡ് തൃക്കരിപ്പൂരിലാണ് ജംഷാദ് എന്ന ആര്യയുടെ ജനനം. 36കാരനായ ആര്യയുടെ കുടുംബം ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News