തന്റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന് റാണാ ദഗുബതി

Update: 2018-05-22 21:40 GMT
Editor : Jaisy
തന്റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന് റാണാ ദഗുബതി

ജമിനി ടിവി യിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്

ബാഹുബലിയില്‍ നായകനൊപ്പം നില്‍ക്കുന്ന വില്ലനായിരുന്നു പല്‍വാല്‍ദേവന്‍. ആകാരം കൊണ്ടും സൌന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രഭാസിനൊപ്പം കട്ടക്ക് നിന്നു റാണാ ദഗുബതിയുടെ പല്‍വാല്‍ ദേവന്‍. ബാഹുബലിക്ക് വേണ്ടി പ്രഭാസിനെപ്പോലെ തന്നെ കഠിനപ്രയ്തനം ചെയ്ത താരം കൂടിയാണ് റാണയും. ബാഹുബലി 2വിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം റാണ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്നായിരുന്നു റാണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

Advertising
Advertising

ജമിനി ടിവി യിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു കണ്ണിനു കാഴ്ച ശക്തി തീരെ ഇല്ലെന്നും തന്റെ ഏഴാം വയസിൽ നടന്ന ഒരു അപകടത്തിലാണ് കാഴ്ചശക്തി നഷ്ടമായതെന്നും നടൻ വെളിപ്പെടുത്തി. അപകടം നടന്ന ശേഷം കോറോണൽ ട്രാൻസ്‌പ്ലാന്‍റ് ശസ്തക്രിയക്ക് വിധേയനായിരുന്നെങ്കിലും കാഴ്ച ശക്തി കുറച്ചു മാത്രമേ തിരികെ കിട്ടിയിട്ടുള്ളൂ. തന്റെ വലതു കണ്ണായി കാണുന്നത് മറ്റാരുടെയോ കണ്ണാണെന്നും റാണാ പറഞ്ഞു"ഈ ലോകത്ത് എല്ലാവർക്കും പ്രശ്ങ്ങളുണ്ട് ആ പ്രശ്നങ്ങൾ ഒക്കെ മറികടന്നു മുന്നോട്ട് പോകുന്നതാണ് ഏറ്റവും വലിയ വിജയം" റാണ കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സ്വദേശിയായ റാണ 2010ല്‍ പുറത്തിറങ്ങിയ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വിഷ്വല്‍ എഫക്ട്സ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച റാണ പിന്നീട് സിനിമയിലെത്തുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ബാഹുബലിയാണ് റാണയെ പ്രശസ്തനാക്കിയത്. ബാഗ്ലൂര്‍ ഡേയ്സിന്റെ തമിഴ് പതിപ്പായ ബാംഗ്ലൂള്‍ നാട്കളില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത് റാണയായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News