കമല്‍ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്‍വാങ്ങി

Update: 2018-05-23 13:20 GMT
Editor : Damodaran

ചിത്രീകരണം ആരംഭിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യബാലന്‍ തന്നെ വിളിച്ച് പിന്‍മാറുന്ന കാര്യം അറിയിച്ചതെന്ന് കമല്‍ പറഞ്ഞു.  കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഹാഫ് മൈന്‍ഡഡാണെന്നുമാണ്....

കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന സിനിമയില്‍ നിന്നും വിദ്യാബാലന്‍ പിന്‍വാങ്ങി. കമല്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ചിത്രീകരണം ആരംഭിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യബാലന്‍ തന്നെ വിളിച്ച് പിന്‍മാറുന്ന കാര്യം അറിയിച്ചതെന്ന് കമല്‍ പറഞ്ഞു. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഹാഫ് മൈന്‍ഡഡാണെന്നുമാണ് നടി തന്നെ അറിയിച്ചതെന്ന് കമല്‍ മീഡിയവണിനോട് വ്യക്കമാക്കി. ദേശീയഗാന വിവാദത്തെ തുടര്‍ന്ന് സംഘപരിവാര്‍ കമലിനെതിരെ രംഗതെത്തിയതോടെ സിനിമയില്‍ നിന്നും വിദ്യബാലന്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് നിഷേധിക്കുകയും ചെയ്തു.

Advertising
Advertising

അറുപത് ദിവസത്തെ ഡേറ്റാണ് സിനിമക്കായി വിദ്യ ബാലന്‍ നല്‍കിയിരുന്നത്. ചിത്രീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമുള്ള വിദ്യയുടെ പിന്‍മാറ്റം പുതിയ സംഭവവികാസങ്ങളുടടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്. മാധവിക്കുട്ടി മതംമാറി കമലസുരയ്യയായതുള്‍പ്പെട്ടെയുള്ള ജീവിത കഥയാണ് പ്രമേയമെന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News