സുരാജിന്റെ പ്രണയം; തൊണ്ടിമുതലും ദൃക്സാക്ഷിയിലെ ഗാനം കാണാം

Update: 2018-05-23 08:44 GMT
Editor : Jaisy
സുരാജിന്റെ പ്രണയം; തൊണ്ടിമുതലും ദൃക്സാക്ഷിയിലെ ഗാനം കാണാം

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും

നമ്മള്‍ ഇതുവരെ കണ്ട സുരാജ് വെഞ്ഞാറമ്മൂടല്ല അത്. കണ്ണുകളില്‍ പ്രണയം നിറച്ച്, കാമുകിയെ വഴിയരികില്‍ കാത്തുനില്‍ക്കുന്ന തനി നാട്ടിന്‍പുറത്തുകാരനായ കാമുകന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ആദ്യവീഡിയോ ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സുരാജിന്റെ പ്രണയമാണ്. കണ്ണിലെ പൊയ്കയില്‍ എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് സുരാജും നിമിഷയുമാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. ഗണേഷ് സുന്ദരവും സൌമ്യ രാമകൃഷ്ണനും ചേര്‍ന്നാണ് ഈ യുഗ്മഗാനം പാടിയിരിക്കുന്നത്. നാടകീയത ഒട്ടുമില്ലാതെയുള്ള ദിലീഷ് പോത്തന്‍ സ്റ്റൈല്‍ തന്നെയാണ് ഈ ഗാനരംഗത്തിലും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ഈ പാട്ടും രംഗങ്ങളും മനസില്‍ തൊടുന്നത്.

Advertising
Advertising

മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീവ് പാഴൂരിന്റെതാണ് കഥ. സൌബീന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News