ബാഹുബലിയായി ഋതിക്കിനേയും കട്ടപ്പയായി മോഹന്‍ലാലിനേയും പരിഗണിച്ചിട്ടില്ലെന്ന് റാണ ദഗ്ഗുപതി

Update: 2018-05-24 16:39 GMT
Editor : Jaisy
ബാഹുബലിയായി ഋതിക്കിനേയും കട്ടപ്പയായി മോഹന്‍ലാലിനേയും പരിഗണിച്ചിട്ടില്ലെന്ന് റാണ ദഗ്ഗുപതി
Advertising

എന്നാല്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് പല്‍വാല്‍ ദേവനെ അവതരിപ്പിച്ച റാണാ ദഗുബതി പറഞ്ഞു

ബാഹുബലി തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് ഒരു കുറവുമില്ല. ബാഹുബലിയിലെ താരനിര്‍ണയത്തെക്കുറിച്ചായിരുന്നു ഗോസിപ്പുകളില്‍ ഭൂരിഭാഗവും. എന്നാല്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് പല്‍വാല്‍ ദേവനെ അവതരിപ്പിച്ച റാണാ ദഗുബതി പറഞ്ഞു.

ബാഹുബലിയെ അവതരിപ്പിക്കാന്‍ ഋതിക് റോഷനെയും പല്‍വാല്‍ ദേവനായി ജോണ്‍ എബ്രഹാമിനെയും കട്ടപ്പയായി മോഹന്‍ലാലിനെയുമാണ് സംവിധായകന്‍ രാജമൌലി ആദ്യം തീരുമാനിച്ചിരുന്നെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തകളില്‍ ഒരു തരിമ്പ് പോലും സത്യമില്ലെന്നും ചിലരുടെ ഭാവന മാത്രമാണിതെന്നുമാണ് റാണാ പറയുന്നത്.

ബാഹുബലിയുടെ തിരക്കഥ ആരംഭിക്കുന്നതിന് മുമ്പേ ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ട താരമാണ് പ്രഭാസ്. പ്രഭാസിനു പിന്നാലെ ബാഹുബലിയുടെ ഭാഗമായത് താനായിരുന്നു. രമ്യകൃഷ്ണന്‍ അവിസ്മരണീയമാക്കിയ ശിവകാമിയുടെ വേഷം ഒഴിച്ച് ബാക്കി എല്ലാ താരങ്ങളും രാജമൗലി മനസ്സില്‍ കണ്ട താരങ്ങള്‍ തന്നെയാണെന്നും റാണ വ്യക്തമാക്കുന്നു.

ശിവകാമിയാകാന്‍ ആദ്യം ശ്രീദേവിയെയാണ് രാജമൗലി പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ആ റോള്‍ രമ്യയിലെത്തുകയായിരുന്നു. അല്ലാതെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയമൊന്നും ആയിരുന്നില്ല. ഇത്തരം നുണപ്രചരണങ്ങള്‍ ആരാണ് നടത്തുന്നതെന്ന് അറിയില്ലെന്നും റാണ പറഞ്ഞു.

ദേവസേനയെ അവതരിപ്പിക്കാന്‍ നയന്‍താരയെ ആണ് ആദ്യം സമീപിച്ചിരുന്നെന്നായിരുന്നു മറ്റൊരു വാര്‍ത്ത. തമിഴിലെ തിരക്കുകള്‍ മൂലം നയന്‍സ് ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്നാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News