ഇളയരാജയുടെ കല്യാണ മാലൈ ഈ ചൈനാക്കാരന്‍ പാടുന്നത് കേള്‍ക്കൂ

Update: 2018-05-26 13:55 GMT
Editor : Jaisy
ഇളയരാജയുടെ കല്യാണ മാലൈ ഈ ചൈനാക്കാരന്‍ പാടുന്നത് കേള്‍ക്കൂ

ചൈനയിലെ ഗ്രേറ്റര്‍ സെറ്റില്‍ ഏരിയയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് ഖി മി

സംഗീതം ആസ്വദിക്കുന്നതിന് ഒന്നും തടസമല്ല, ഭാഷകളും അതിര്‍ത്തികളുമെല്ലാം അതിന് മുന്നില്‍ വഴിമാറും. മെലഡികളില്‍ വിസ്മയം തീര്‍ത്ത ഇളയരാജയുടെ ഈണങ്ങള്‍ക്ക് ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യമായ ചൈനയില്‍ പോലും ആരാധകരുണ്ട്. അതിലൊരു ആരാധകന്‍ ഇസൈരാജയുടെ പ്രശസ്തമായ കല്യാണ മാലൈ എന്ന ഗാനം പാടുന്നതുകേട്ടാല്‍ ആരും അതിശയിക്കും. ഉച്ചാരണത്തില്‍ ചെറിയ പിശകുണ്ടെങ്കിലും ഈണത്തില്‍ ഒട്ടും മാറ്റം വരുത്താതെയാണ് ഖി മി എന്ന ചൈനീസുകാരന്‍ ഈ പാട്ടു പാടിയിരിക്കുന്നത്. ചൈനയിലെ ഗ്രേറ്റര്‍ സെറ്റില്‍ ഏരിയയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് ഖി മി.

Advertising
Advertising

Full View

1989ല്‍ പുറത്തിറങ്ങിയ പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന ചിത്രത്തിലെ പാട്ടാണ് ഇത്. ഗായകന്‍ ഭാരതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ റഹ്മാനും ഗീതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ്.പി ബാലസുബ്രഹ്മണ്യമാണ് കല്യാണ മാലൈ എന്ന ഹിറ്റ് ഗാനം ആലപിച്ചത്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News