അശ്ലീല കമന്റിട്ട ആള്‍ക്ക് അമല പോളിന്റെ ചുട്ട മറുപടി

Update: 2018-05-26 07:45 GMT
Editor : Jaisy
അശ്ലീല കമന്റിട്ട ആള്‍ക്ക് അമല പോളിന്റെ ചുട്ട മറുപടി
Advertising

കഴിഞ്ഞ ദിവസം നടന്ന സിബിഎല്‍ ഇന്ത്യ ലോഞ്ച് ചടങ്ങിലെ ഫോട്ടോകള്‍ അമല ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തിരുന്നു

താരങ്ങളുടെ, പ്രത്യേകിച്ച് നടിമാരുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റിടുന്നത് സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന മോശം പ്രവണതയാണ്. നടി വിവാഹ മോചിതയാണെങ്കില്‍ കമന്റുകള്‍ക്ക് മൂര്‍ച്ച കൂടും. മിക്ക നടിമാരും അതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിക്കാറുണ്ട്. നടി അമല പോളിനെതിരെയും ഇത്തരത്തിലൊരു കമന്റ് ആക്രമണമുണ്ടായി. അതിന് ചുട്ട മറുപടിയും കൊടുത്തു അമല.

കഴിഞ്ഞ ദിവസം നടന്ന സിബിഎല്‍ ഇന്ത്യ ലോഞ്ച് ചടങ്ങിലെ ഫോട്ടോകള്‍ അമല ട്വിറ്ററിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തിരുന്നു. വിവാഹ മോചിതരായ സ്ത്രീകള്‍ എപ്പോഴും ഹോട്ട് ആണെന്നായിരുന്നു ട്വിറ്ററില്‍ ഒരു വിരുതന്റെ കമന്റ്. നിങ്ങളുടെ ആഗ്രഹങ്ങള്‍ എതിര്‍ദിശയിലാണെന്നും ദയവ് ചെയ്ത് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് അമല മറുപടിയും കൊടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News