ദുല്‍ഖര്‍ മറുപടി നല്‍കി; 'സുഡു'വിന്‍റെ സങ്കടം മാറി

Update: 2018-05-26 04:31 GMT
Editor : Sithara
ദുല്‍ഖര്‍ മറുപടി നല്‍കി; 'സുഡു'വിന്‍റെ സങ്കടം മാറി

സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസില്‍ മുന്നേറുന്നതിനിടെ സുഡാനിയായി വേഷമിട്ട സാമുവല്‍ റോബിന്‍സണ്‍ ഒരു സങ്കടം പങ്കുവെച്ചു.

സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസില്‍ മുന്നേറുന്നതിനിടെ സുഡാനിയായി വേഷമിട്ട സാമുവല്‍ റോബിന്‍സണ്‍ ഒരു സങ്കടം പങ്കുവെച്ചു. താന്‍ അയച്ച മെസേജിന് ദുല്‍ഖര്‍ സല്‍മാന്‍ മറുപടി നല്‍കാതിരുന്നതാണ് സുഡുവിന്‍റെ സങ്കടത്തിന് കാരണം. മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് സാമുവല്‍ ദുഖം ആരോധകരോട് പങ്കുവെച്ചത്.

ഇന്ത്യയിലെക്ക് വരുന്നതിന് മുമ്പ് താന്‍ മലയാള സിനിമയെ കുറിച്ച് പഠിച്ചെന്നും ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം തന്നെയും പ്രചോദിപ്പിച്ചെന്നുമൊക്കെയാണ് സാമുവല്‍ മെസേജില്‍ പറഞ്ഞത്. മറുപടി ലഭിക്കാത്തതിലുള്ള സങ്കടം ഫേസ് ബുക്കില്‍ പങ്കുവെച്ചപ്പോള്‍ ആദ്യം ആരാധകര്‍ ആശ്വാസവാക്കുകളുമായെത്തി. വൈകാതെ മറുപടിയുമായി ദുല്‍ഖര്‍ തന്നെയെത്തി.

Advertising
Advertising

സാമുവലിന്‍റെ നല്ല വാക്കിന് നന്ദി പറഞ്ഞ ദുല്‍ഖര്‍ സിനിമയിലെ സാമുവലിന്‍റെ പ്രകടനം അതിശയിപ്പിച്ചെന്ന് പറഞ്ഞു. സാമുവലും സൌബിനും തകര്‍ത്തെന്ന് അഭിനന്ദിച്ച ഡിക്യു സാമുവലിന് സ്നേഹവും ആശംസകളും നേര്‍ന്നു. ദുല്‍ഖറിന്‍റെ മറുപടി കിട്ടിയതിന് പിന്നാലെ സാമുവല്‍ ഫേസ് ബുക്ക് ലൈവിലെത്തി സന്തോഷം പങ്കുവെച്ചു.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News