വിവാഹത്തിലൂടെ താന്‍ സ്വതന്ത്രയായതായി അമല പോള്‍

Update: 2018-05-26 03:06 GMT
Editor : admin
വിവാഹത്തിലൂടെ താന്‍ സ്വതന്ത്രയായതായി അമല പോള്‍

വിവാഹത്തിന് ശേഷം തന്റെ കരിയര്‍ ഗ്രാഫ് താഴോട്ടു പോയില്ല

വിവാഹത്തിലൂടെ താന്‍ കൂടുതല്‍ സ്വതന്ത്രയായതായി നടി അമല പോള്‍. എന്താണ് എന്ന് സന്തോഷിപ്പിക്കുന്നതെന്നും എനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നും മനസിലാക്കാന്‍ സാധിച്ചു. എന്നെ കൂടുതല്‍ മനസിലാക്കാനും എന്നിലൂടെ സന്തോഷം കണ്ടെത്താനും സാധിച്ചു, അതിന് ഞാന്‍ നന്ദി പറയുന്നത് വിവാഹത്തോടാണ്. വിവാഹം കഴിഞ്ഞതിന് ശേഷവും തന്റെ കരിയര്‍ ഗ്രാഫ് താഴോട്ട് പോയില്ലെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞു.

സിനിമയുടെ കാര്യമെടുത്താല്‍ വിവാഹശേഷം ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല. വിവാഹിതരായ നടിമാരെ സിനിമാ ലോകം സ്വാഗതം ചെയ്യുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൂടുതല്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ലഭിച്ചു. നിങ്ങള്‍,നിങ്ങളുടെതായ ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ നീക്കം ചെയ്യാനാവില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അമല കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രത്തില്‍ പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടാണ് ഞാന്‍ വേഷമിടുന്നത്. 31കാരിയായ ശാന്തി, ശരിക്കും വെല്ലുവിളി നിറഞ്ഞ വേഷം. ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥാപാത്രത്തിനായി ഞാന്‍ എന്റെ അമ്മയെ നിരീക്ഷിച്ചു, അമ്മയുടെ മാനറിസങ്ങളാണ് ഞാന്‍ പകര്‍ത്തിയത്.

പല തിരക്കഥകളും എന്നെ ആകര്‍ഷിക്കാറുണ്ട്. അതിനെക്കുറിച്ച് വിജയിനോട് പറയാറുമുണ്ട്. അമ്മ കണക്കിന്റെ കഥ കേട്ടപ്പോള്‍ വിജയ് എനിക്ക് പൂര്‍ണ്ണ പിന്തുണ തന്നു, സെറ്റില്‍ വന്നു, എന്നെ അഭിനന്ദിച്ചു. കൂടുതല്‍ മലയാളം സിനിമകള്‍ ചെയ്യാനാണ് തനിക്കിഷ്ടമന്നും അമല പോള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News