വിജയ് യുടെ അറുപതാമത്തെ ചിത്രം 'ഭൈരവ'

Update: 2018-05-27 15:12 GMT
വിജയ് യുടെ അറുപതാമത്തെ ചിത്രം 'ഭൈരവ'

ഭരതന്‍ ആണ് ചിത്രത്തിന്റെ സംവിധാനം

ഇളയ ദളപതിയുടെ അറുപതാമത്തെ ചിത്രത്തിന് ഭൈരവ എന്ന് പേരിട്ടു. സൂപ്പര്‍ഹിറ്റായ തേരിക്ക് ശേഷം തിയറ്ററുകളിലെത്തുന്ന വിജയ് ചിത്രമായിരിക്കും ഭൈരവ. വിജയ് യുടെ അറുപതാമത്തെ ചിത്രമെന്ന രീതിയില്‍ ഒരു തകര്‍പ്പന്‍ പേരിനായുള്ള അന്വേഷണത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഭരതന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ അഴകിയ തമിഴ് മകന്‍ എന്ന സിനിമയിലൂടെ ഭരതനും വിജയും ഒന്നിച്ചിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമായിരിക്കും ഭൈരവ. മലയാളിയായ കീര്‍ത്തി സുരേഷായിരിക്കും ഭൈരവയില്‍ വിജയിന്റെ നായികയായി അഭിനയിക്കുന്നത്. ജഗപതി ബാബു, അപര്‍ണ വിനോദ്, ഡാനിയേല്‍ ബാലാജി എന്നിവരാണ് മറ്റ് താരങ്ങള്‍. വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.ഭാരതി റെഡ്ഡി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം സന്തോഷ് നാരായണന്‍. ചിത്രം അടുത്ത വര്‍ഷം ജനുവരി 14ന് റിലീസ് ചെയ്യും.

Tags:    

Similar News