തെലുങ്ക് പ്രേമം സെപ്തംബര്‍ 9ന് തിയറ്ററുകളില്‍

Update: 2018-05-29 15:45 GMT
തെലുങ്ക് പ്രേമം സെപ്തംബര്‍ 9ന് തിയറ്ററുകളില്‍

ചിത്രത്തിന്റെ മ്യൂസിക് റിലീസ് ആഗസ്ത് 24ന് നടക്കുമെന്ന് നിര്‍മ്മാതാവ് സുര്യദേവര നാഗവംശി പറഞ്ഞു

ഒരു വിസ്മയമായി വന്ന് മലയാളത്തില്‍ പ്രണയം പടര്‍ത്തിയ പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് സെപ്തംബര്‍ 9ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗും മറ്റ് ജോലികളും പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ മ്യൂസിക് റിലീസ് ആഗസ്ത് 24ന് നടക്കുമെന്ന് നിര്‍മ്മാതാവ് സുര്യദേവര നാഗവംശി പറഞ്ഞു.

തെലുങ്ക് ആരാധകരെപ്പോലെ മലയാളികളും ഏറെ കാത്തിരിക്കുന്ന സിനിമയാണ് പ്രേമം റീമേക്ക്. തെലുങ്കില്‍ മജ്നു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗ് ചൈതന്യയാണ് നായക വേഷത്തിലെത്തുന്നത്. കൌമാരക്കാരന്‍, കോളേജ് വിദ്യാര്‍ഥി, റസ്റ്റോറന്റ് ഉടമ എന്നീ മൂന്നു കാലഘട്ടങ്ങളിലെ ഗെറ്റപ്പുകളിലാണ് നാഗ് സ്ക്രീനിലെത്തുന്നത്. വിക്രം എന്ന കഥാപാത്രത്തെയാണ് നാഗ് ചൈതന്യ അവതരിപ്പിക്കുന്നത്. സായി പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ സിതാരയാണ്. ശ്രുതി ഹാസനാണ് സിതാരയാകുന്നത്. മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനും മലയാളത്തിലെ അതേ വേഷത്തിലെത്തുന്നു. പ്രേമത്തില്‍ നിവിന്‍ പോളി എത്തിയ അതേ ഗെറ്റപ്പില്‍ തന്നെയാണ് നാഗും പ്രത്യക്ഷപ്പെടുന്നത്.

Advertising
Advertising

തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയിരിക്കുന്നത് ചാന്തുമൊണ്ടേതിയാണ് .ഗോപീ സുന്ദര്‍, രാജേഷ് മുരുഗേശന്‍ എന്നിവരാണ് സംഗീതംസംവിധാനം നിര്‍വ്വഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തരംഗമായ ചിത്രമായിരുന്നു പ്രേമം. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ പ്രേമത്തെ മലയാളക്കര ഒന്നാകെ ഏറ്റെടുത്തു. നിവിന്‍ പോളി, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, സൌബീന്‍, മണിയന്‍പിള്ള രാജു, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ജൂഡ് ആന്റണി എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി. നാല് കോടി ബഡ്ജറ്റിലൊരുക്കിയ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷന്‍ 60 കോടിയായിരുന്നു.

Full View
Tags:    

Writer - യാസർ ഖുത്തുബ്

contributor

Editor - യാസർ ഖുത്തുബ്

contributor

Jaisy - യാസർ ഖുത്തുബ്

contributor

Similar News