ടോളിവുഡില്‍ പത്ത് കോടി ചെലവില്‍ ഒരു താരവിവാഹം; നാഗ്-സാമന്ത വിവാഹം നാളെ

Update: 2018-05-29 15:44 GMT
Editor : Jaisy
ടോളിവുഡില്‍ പത്ത് കോടി ചെലവില്‍ ഒരു താരവിവാഹം; നാഗ്-സാമന്ത വിവാഹം നാളെ

ഒക്ടോബര്‍ 6,8 തിയതികളിലായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്

ടോളിവുഡ് കാത്തിരുന്ന താരവിവാഹം. മറ്റാരുടെയുമല്ല തെലുങ്ക് താരം നാഗ് ചൈതന്യയും നടി സാമന്തയും തമ്മിലുള്ള വിവാഹം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആഢംബരത്തിന്റെ അവസാന വാക്കെന്നാണ് ഈ വിവാഹത്തിനെ വിശേഷിപ്പിക്കേണ്ടത്. കാരണം പത്ത് കോടിയാണ് വിവാഹത്തിന്റെ ചെലവെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഒക്ടോബര്‍ 6,8 തിയതികളിലായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

ഹിന്ദു,ക്രൈസ്തവ ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. 6നാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹം നടക്കുക. അന്നേ ദിവസം തന്നെ മെഹന്ദി ചടങ്ങും നടക്കും. 8നാണ് ക്രൈസ്തവ രീതിയിലുള്ള വിവാഹം. സാമന്തയുടെയും നാഗ് ചൈതന്യയുടെയും വിവാഹ വസ്ത്രങ്ങളും ആഢംബരത്തിന്റെ പ്രൌഢി കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

Advertising
Advertising

വിവാഹത്തിനെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ടോളിവുഡില്‍ നിന്നും ചിരഞ്ജീവി, പവന്‍ കല്യാണ്‍, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, വെങ്കിടേഷ്, റാണാ ദഗുബതി, രാം ചരണ്‍, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയ വന്‍താര നിര തന്നെ വിവാഹത്തില്‍ പങ്കെടുക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News