സൈബര്‍ ആക്രമണം; പാര്‍വ്വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2018-05-30 16:57 GMT
Editor : Jaisy
സൈബര്‍ ആക്രമണം; പാര്‍വ്വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനും ഭീഷണിക്കുമെതിരെ നടി പാര്‍വതി നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. എറണാകുളം സൌത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍വതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇന്നലെ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചിരുന്നു. അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങള്‍ സഹിതമായിരുന്ന പരാതി . മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ങ്ങളെ വിമര്‍ശിച്ചതിന് ശേഷമാണ് പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News