ആര്‍ക്കും പിന്തുണയില്ല, പോസ്റ്ററുകള്‍ വ്യാജമെന്ന് പൃഥ്‍വിരാജും നീരജ് മാധവും

Update: 2018-06-01 05:42 GMT
Editor : admin
ആര്‍ക്കും പിന്തുണയില്ല, പോസ്റ്ററുകള്‍ വ്യാജമെന്ന് പൃഥ്‍വിരാജും നീരജ് മാധവും

തന്റെ രാഷ്ട്രീയ നിലപാടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ എന്തും ചെയ്യാമെന്ന് കരുതുന്നവരാണ് അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നതെന്നും....

സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും നീരജ് മാധവിന്റെയും പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നിഷേധിച്ച് ഇരു താരങ്ങളും രംഗത്തെത്തി. നീരജ് മാധവ് തങ്ങളെ പിന്തുണക്കുന്നതായി എല്‍ഡിഎഫും ബിജെപിയും ഫേസ്ബുക്കില്‍ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും നീരജ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുന്നത് കൊണ്ടല്ല പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത്.ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും നീരജ് പറഞ്ഞു.

Advertising
Advertising

ബിജെപിയെ പിന്തുണക്കുന്നുവെന്ന പേരില്‍ ഇറങ്ങിയ പോസ്റ്ററുകള്‍ നിഷേധിച്ച് പൃഥ്വിരാജും രംഗത്തെത്തി. തന്റെ രാഷ്ട്രീയ നിലപാടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ എന്തും ചെയ്യാമെന്ന് കരുതുന്നവരാണ് അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കുന്നതെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് ബിജെപി ഭരണം മാത്രമേയുള്ളൂ പരിഹാരം എന്ന കാവി നിറത്തിലുള്ള പോസ്റ്ററണ് ബാലചന്ദ്രമോനോന്റെ പേരില്‍ പ്രചരിച്ചത്‍.
അതിനും കിട്ടി കൃത്യമായ മറുപടി.

Hi all, For the past few days, I've been seeing "statements" apparently put out by me, endorsing various political...

Posted by Prithviraj Sukumaran on Wednesday, March 30, 2016
Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News