ഷാജി പാപ്പന്‍ സ്റ്റൈല്‍ അങ്ങ് ഹോളിവുഡിലും

Update: 2018-06-02 15:20 GMT
Editor : Jaisy
ഷാജി പാപ്പന്‍ സ്റ്റൈല്‍ അങ്ങ് ഹോളിവുഡിലും

ലോറന്‍സ് ഫിഷ് ബേണ്‍ എന്ന താരമാണ് ഷാജി പാപ്പന്‍ സ്റ്റൈല്‍ ഹോളിവുഡിലെത്തിച്ചത്

ആട് 2 വിനെപ്പോലെ ഹിറ്റായിരുന്നു ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജിപാപ്പന്‍ ധരിച്ച മുണ്ട്. ചുവപ്പും കറുപ്പും ഇടകലര്‍ന്ന മുണ്ട് വളരെ പെട്ടെന്ന് തന്നെ ഹിറ്റായി. ജയസൂര്യയുടെ ഭാര്യ സരിതയാണ് മുണ്ട് ഡിസൈന്‍ ചെയ്തത്. ഷാജി പാപ്പന്റെ സ്റ്റൈല്‍ ഇപ്പോള്‍ ഹോളിവുഡിലും എത്തിയിരിക്കുകയാണ്. ലോറന്‍സ് ഫിഷ് ബേണ്‍ എന്ന താരമാണ് ഷാജി പാപ്പന്‍ സ്റ്റൈല്‍ ഹോളിവുഡിലെത്തിച്ചത്.

മുണ്ടിന് പകരം കറുപ്പും ചുവപ്പും കലര്‍ന്ന നീളന്‍ കുര്‍ത്ത ധരിച്ചാണ് ലോറന്‍സ് 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങിലെത്തിയത്. എന്തായാലും ലോറന്‍സ് പുരസ്കാര വേദിയെ മാത്രമല്ല, സോഷ്യല്‍ മീഡിയയെ ഒന്നാകെ കയ്യിലെടുത്തിരിക്കുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News