ആ റസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല: ഷാജി കൈലാസ്

Update: 2018-06-03 02:00 GMT
ആ റസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല: ഷാജി കൈലാസ്

അങ്ങിനെ എന്തെങ്കിലും തുടങ്ങുകയാണെങ്കില്‍ പൊതുജനങ്ങളെ അറിയിക്കുമെന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു

ആനീസ് കിച്ചന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് തുടങ്ങിയ റസ്റ്റോറന്റുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്. റസ്റ്റോറന്റിന്റെ ഉടമ ഷാജിയുടെ ഭാര്യയും നടിയുമായ ആനി എന്ന ചിത്രയുടെ ഉടമസ്ഥതയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പടര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്. അങ്ങിനെ എന്തെങ്കിലും തുടങ്ങുകയാണെങ്കില്‍ പൊതുജനങ്ങളെ അറിയിക്കുമെന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സ്വകാര്യ ചാനലില്‍ ആനി അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ പേരാണ് ആനീസ് കിച്ചന്‍. ഇതാണ് തെറ്റിദ്ധാരണകള്‍ക്ക് വഴിവച്ചത്.

Advertising
Advertising

''Annie's Kitchen എന്ന പേരിൽ ഒരു റെസ്റ്റോറന്റ് തിരുവന്തപുരത്ത് തുടങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്റെ ഭാര്യ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോൺ കോളുകൾ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങൾ മുൻകൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കിൽ നിങ്ങളെ അറിയിക്കുന്നതായിരിക്കും.''

Full View
Tags:    

Similar News