ഖരീബ് ഖരീബ് സിംഗിള്‍; പാര്‍വ്വതിയുടെ ബോളിവുഡ് ചിത്രത്തിന്റെ ട്രയിലര്‍ കാണാം

Update: 2018-06-03 01:42 GMT
Editor : Jaisy
ഖരീബ് ഖരീബ് സിംഗിള്‍; പാര്‍വ്വതിയുടെ ബോളിവുഡ് ചിത്രത്തിന്റെ ട്രയിലര്‍ കാണാം

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്നു ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്

പാര്‍വ്വതിയുടെ ആദ്യ ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്നു ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പാര്‍വ്വതി ബോളിവുഡിലും ഒരു കൈ പയറ്റുകയാണ് ഖരീബ് ഖരീബ് സിംഗിളിലൂടെ. യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ടു പേരുടെ കഥയാണ് ചിത്രം. ഒരു മലയാളിയായാണ് പാര്‍വ്വതി വേഷമിടുന്നതെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 10ന് ഖരീബ് ഖരീബ് സിംഗിള്‍ പ്രേക്ഷകരിലേക്കെത്തും.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News