രാജ്യത്തെ ഏറ്റവും വലിയ റിലീസിങ്ങിനൊരുങ്ങി പത്മാവതി

Update: 2018-06-04 18:14 GMT
Editor : Sithara
രാജ്യത്തെ ഏറ്റവും വലിയ റിലീസിങ്ങിനൊരുങ്ങി പത്മാവതി

എസ് എസ് രാജമൌലിയുടെ ബാഹുബലി 2വിനെക്കാള്‍ 500 അധികം കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി ഇന്ത്യയിലെ ഏറ്റവും വലിയ റിലീസിനൊരുങ്ങുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലി 2വിനെക്കാള്‍ 500 അധികം കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

‌രാജ്യം ഇതുവരെ കാണാത്ത വമ്പന്‍ റിലീസിനാണ് പത്മാവതിയുടെ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയില്‍ മാത്രം 8000 കേന്ദ്രങ്ങളിലാകും പത്മാവതി റിലീസ് ചെയ്യുക. അതായത് ബാഹുബലി ദ കണ്‍ക്ലൂഷനേക്കാള്‍ 500ലധികം കേന്ദ്രങ്ങളില്‍. ഇതോടെ ഏറ്റവും അധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ആദ്യ ബോളീവുഡ് ചിത്രമെന്ന ബഹുമതി പത്മാവതിക്ക് സ്വന്തമാകും.

Advertising
Advertising

സ‍ഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങുമാണ് പ്രധാനവേഷത്തില്‍. 2013ല്‍ പുറത്തിറങ്ങിയ ഗോലിയോന്‍ കി രാസ്‌ലീല - രാം ലീല എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ ഇരുവരും ഒരുമിച്ച് പത്മാവതിയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ദീപികയുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്ന ഷാഹിദ് കപൂറിനൊപ്പമാകും ദീപിക പ്രചാരണത്തിനിറങ്ങുക. അതിഥി റാവു ഹൈദരിയാണ് രണ്‍വീര്‍ സിങിന്‍റെ ഭാര്യയെ അവതരിപ്പിക്കുന്നത്. അതിഥിയും രണ്‍വീറും ഒരുമിച്ചാകും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News