തനിക്കൊന്നും സംഭവിച്ചിട്ടില്ല, സുരക്ഷിതയായിരിക്കുന്നുവെന്ന് ഗായിക സിതാര

Update: 2018-06-04 23:53 GMT
Editor : Jaisy
തനിക്കൊന്നും സംഭവിച്ചിട്ടില്ല, സുരക്ഷിതയായിരിക്കുന്നുവെന്ന് ഗായിക സിതാര

പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നു രാവിലെ തൃശൂര്‍ പൂങ്കുന്നത്തു വെച്ച് അപകടത്തില്‍ പെട്ടിരുന്നു

തൃശൂരില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷിതയായിരിക്കുന്നുവെന്നും ഗായിക സിതാര കൃഷ്ണകുമാര്‍. പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നു രാവിലെ തൃശൂര്‍ പൂങ്കുന്നത്തു വെച്ച് അപകടത്തില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റ്. അപകടത്തില്‍ പെട്ട താന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്യാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് സിതാര ആരോപിച്ചു.

Advertising
Advertising

സുഹൃത്തുക്കളെ...ദൈവാനുഗ്രഹത്താല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. എതിര്‍വശത്തു കൂടി വന്ന ബസിനെ മറ്റൊരു ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ തനിക്ക് പെട്ടെന്ന് ലെഫ്റ്റ് ടേണെടുക്കേണ്ടി വന്നു അതാണ് അപകടത്തിനു വഴിവച്ചത്. അപകടത്തിന്റെ ചിത്രം ഭീകരത തോന്നിക്കും വിധമെടുത്ത് പ്രസിദ്ധീകരിച്ചവരോട് നന്ദിയുണ്ട്. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വിളിച്ച് തിരക്കാതെ വാര്‍ത്ത നല്‍കിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു, ലോകം എത്ര വിചിത്രമാണ്’ സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News