അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്, പത്മാവതിയുടെ പോസ്റ്റര്‍ പുറത്ത്

Update: 2018-06-05 08:49 GMT
Editor : Jaisy
അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്, പത്മാവതിയുടെ പോസ്റ്റര്‍ പുറത്ത്
Advertising

സഞ്ജയ് ലീലാബന്‍സാലിയാണ് സംവിധാനം

രണ്‍വീര്‍ സിംഗ് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിക്കുന്ന പത്മാവതിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. മഷിയിട്ട കണ്ണുകളും നീണ്ട മുടിയുമൊക്കെയായി വ്യത്യസത്മായ ഗെറ്റപ്പില്‍ തന്നെയാണ് രണ്‍വീര്‍.

ദീപിക പദുക്കോണ്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ റാണി പത്മിനിയായിട്ടാണ് താരമെത്തുന്നത്. ഷാഹിദ് കപൂര്‍ അവതരിപ്പിക്കുന്ന റാണ റാവല്‍ രത്തന്‍ സിംഗിന്റെ ഭാര്യയാണ് റാണി പത്മിനി. സഞ്ജയ് ലീലാബന്‍സാലിയാണ് സംവിധാനം. ബന്‍സാലി പ്രൊഡക്ഷന്റെ ബാനറില്‍ വിയാകോം 18 മോഷന്‍ പിക്ചേഴ്സ്, ബന്‍സാലി പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബന്‍സാലി തന്നെയാണ് സംഗീത സംവിധാനം. 160 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News