നമ്മളെന്താ വിഡ്ഢികളാണോ വര്‍ഗീയ ധ്രുവീകരണനീക്കം മനസ്സിലാവാതിരിക്കാന്‍? പത്മാവതിയെ പിന്തുണച്ച് ശബാന ആസ്മി

Update: 2018-06-05 00:03 GMT
Editor : Sithara
നമ്മളെന്താ വിഡ്ഢികളാണോ വര്‍ഗീയ ധ്രുവീകരണനീക്കം മനസ്സിലാവാതിരിക്കാന്‍? പത്മാവതിയെ പിന്തുണച്ച് ശബാന ആസ്മി

പത്മാവതിക്കെതിരായ നീക്കങ്ങളില്‍ താന്‍ രോഷാകുലയാണെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി

പത്മാവതി സിനിമയുടെ റിലീസ് നീട്ടിവെയ്ക്കണമെന്ന യുപി, രാജസ്ഥാന്‍ ബിജെപി സര്‍ക്കാരുകളുടെ നിലപാടിനെതിരെ രൂക്ഷപ്രതികരണവുമായി നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മി രംഗത്തെത്തി. ചിത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ നേട്ടങ്ങള്‍ മുൻനിർത്തിയുള്ളതാണ്. ഗോവ ചലച്ചിത്ര മേള ബഹിഷ്കരിക്കണമെന്നും ശബാന ആസ്മി ആഹ്വാനം ചെയ്തു.

സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നേരെ കൊലവിളി നടത്തിയവര്‍ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ യുപി സര്‍ക്കാരും അക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ സിനിമയുടെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ശബാന ആസ്മി വിമര്‍ശിച്ചു.

സിനിമയുടെ സെന്‍സറിങ് വൈകിപ്പിക്കുന്നതിനെതിരെയും ശബാന പ്രതികരിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിനിമയുടെ സെന്‍സറിങ് വൈകിപ്പിക്കുകയാണോ ലക്ഷ്യമെന്ന് ശബാന ചോദിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ബോധ്യമാവാതിരിക്കാന്‍ നമ്മളെന്താ വിഡ്ഢികളാണോയെന്നും ശബാന ചോദിച്ചു. പത്മാവതിക്കെതിരായ നീക്കങ്ങളില്‍ താന്‍ രോഷാകുലയാണെന്നും അവര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News