കാവ്യാ മാധവന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തി

Update: 2018-06-05 01:10 GMT
Editor : Muhsina
കാവ്യാ മാധവന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തി

സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലൂടെ നടി കാവ്യ മാധവന്‍ ഒരിടവേളക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. സിനിമയിലെ..

സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലൂടെ നടി കാവ്യ മാധവന്‍ ഒരിടവേളക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. സിനിമയിലെ ടൈറ്റില്‍ ഗാനം ആലപിച്ചുകൊണ്ട് ഗായികയായാണ് കാവ്യയുടെ തിരിച്ചുവരവ്. വിജയ് യേശുദാസിനൊപ്പമാണ് കാവ്യ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മ എഴുതിയ ഗാനത്തിന് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കറുത്ത ജൂതന്‍ എന്ന കലാമൂല്യമുള്ള ഒരു സിനിമക്കു ശേഷം സലിം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. സിനിമ ജനുവരി 12 ന് റിലീസ് ചെയ്യും. ജയറാം, അനുശ്രീ, നെടുമുടി വേണു, സലിംകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News