ജയിലിൽ നിന്നിറങ്ങിയ ജനപ്രിയൻ മുമ്പത്തേക്കാൾ ശക്തനും പ്രതികാര ദാഹിയുമാണ്

ജനപ്രിയ നായകൻ കളി തുടങ്ങിയിട്ടേയുളളൂ. ശേഷം വെളളിത്തിരയിൽ

Update: 2018-06-28 05:38 GMT

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം കനക്കുന്നു. താരത്തെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെയാണ് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരും ആക്രമിക്കപ്പെട്ട നടിയും അമ്മയില്‍ നിന്നും രാജി വച്ചത്. പ്രതിഷേധസൂചകമായിട്ടായിരുന്നു രാജി. രാജി വയ്ക്കാനുള്ള കാരണം വ്യക്തമായി വിശദീകരിച്ചുകൊണ്ടാണ് ഈ നടിമാര്‍ രാജി വച്ചത്. ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആലുവ സബ് ജയിലിൽ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയനാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ അഡ്വ.ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ലെന്നും കുറിപ്പില്‍ പറയുന്നു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികൾ- ഭാവന,രമ്യ,ഗീതു,റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.

ജനപ്രിയന്റെ തിരിച്ചുവരവും നാലു നടികളുടെ രാജിയും സാംസ്കാരിക കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അമ്മയെ അപലപിച്ചും നടികളെ അനുകൂലിച്ചും പ്രതികരണ തൊഴിലാളികൾ ഉറഞ്ഞു തുളളുകയാണ്- വിഎസ്‌ അച്യുതാനന്ദൻ മുതൽ വിടി ബൽറാം വരെ, വി മുരളീധരൻ മുതൽ എംഎ ബേബി വരെ. മുരളി തുമ്മാരുകുടി, ഡോ ശാരദക്കുട്ടി, ദീപാ നിഷാന്ത്, കെ.കെ ഷാഹിന, ഹരീഷ് വാസുദേവൻ, സുനിൽ പി ഇളയിടം മുതലായ ബുദ്ധിജീവികളുടെ കാര്യം പറയാനുമില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും കഠിനമായി എതിർക്കുന്ന നടൻ അലൻസിയറും സംവിധായകൻ കമലും ഇതുവരെ മിണ്ടിക്കേട്ടില്ല.

രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ല. ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ല. അച്യുതാനന്ദനും ബേബിയും ഐസക്കും ഒത്തുപിടിച്ചാലും ധീരസഖാക്കൾ മുകേഷും ഇന്നസെന്റും ഗണേശ കുമാരനും ഇളകില്ല. താരത്തമ്പുരാക്കന്മാർക്കു തമ്പുരാക്കന്മാർ തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് 'അമ്മ'. മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ- വിഷ്ണു- മഹേശ്വരന്മാർ. ഇവരിൽ ജനപ്രിയനാണ് സർവശക്തൻ.

ആലുവ സബ് ജയിലിൽ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയൻ. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവൻ കയ്യറ്റത്തെ കുരങ്ങു പോലെ. ചാടിക്കളിയെടാ കുഞ്ചിരാമാ എന്നു പറഞ്ഞാൽ ചാടിക്കളിക്കും അത്രതന്നെ. ജയിലിൽ നിന്നിറങ്ങിയ ജനപ്രിയൻ മുമ്പത്തേക്കാൾ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കിൽ പോലും നാൽവർ സംഘത്തിന് അമ്മയിൽ തുടരാൻ കഴിയുമായിരുന്നില്ല. മഞ്ജു വാര്യർ, പാർവതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ. ജനപ്രിയ നായകൻ കളി തുടങ്ങിയിട്ടേയുളളൂ. ശേഷം വെളളിത്തിരയിൽ. # ജനപ്രിയനൊപ്പം, പൾസറിനൊപ്പം.

അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികൾ- ഭാവന,രമ്യ,ഗീതു,റിമ- അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ...

Posted by Advocate A Jayasankar on Wednesday, June 27, 2018
Tags:    

Writer - ഹാഷിര്‍ അബ്ദുള്ള

Medical Student

Editor - ഹാഷിര്‍ അബ്ദുള്ള

Medical Student

Web Desk - ഹാഷിര്‍ അബ്ദുള്ള

Medical Student

Similar News