കാറിലേക്ക് തലകുത്തി വീണ് മോഹന്‍ലാല്‍; ഡ്രാമായുടെ ടീസര്‍ കാണാം

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമാ

Update: 2018-06-30 05:10 GMT

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമായുടെ ടീസര്‍ പുറത്തിറങ്ങി. കോട്ടും സ്യൂട്ടുമിട്ട മോഹന്‍ലാല്‍ ഒരു കീയുമായി പുറത്തിറങ്ങുന്നതും കാറിലേക്ക് തല കുത്തി വീഴുന്നതുമാണ് ടീസറിലുള്ളത്.

ആശാ ശരത്, കനിഹ, കോമള്‍ ശര്‍മ്മ, സിദ്ദിഖ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലണ്ടനാണ് ഡ്രാമയുടെ പ്രധാന ലൊക്കേഷന്‍. വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Advertising
Advertising

DRAമാ Official Teaser #DramaMovie

Posted by Mohanlal on Friday, June 29, 2018
Tags:    

Similar News