ദിലീപിന്‍റെ കാര്യം യോഗത്തില്‍ ഉന്നയിച്ചത് താനെന്ന് ഊര്‍മ്മിള ഉണ്ണി

നടിയെ ആക്രമിച്ച സംഭവത്തില്‍ വാസ്തവമെന്തെന്ന് ഇതുവരെ അറിയില്ലെന്ന് നടി ഊര്‍മ്മിള ഉണ്ണി.

Update: 2018-07-02 04:53 GMT

നടിയെ ആക്രമിച്ച സംഭവത്തില്‍ വാസ്തവമെന്തെന്ന് ഇതുവരെ അറിയില്ലെന്ന് നടി ഊര്‍മ്മിള ഉണ്ണി. ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് അറിയില്ല. ദിലീപിന്റെ കാര്യം താന്‍ അമ്മയില്‍ ഉന്നയിച്ചിരുന്നെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.

അമ്മയുടെ അകത്ത് നടന്ന ചര്‍ച്ചകളെ വളച്ചൊടിച്ചെന്നായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രതികരണം. എന്നാല്‍ ദിലീപിന്‍റെ കാര്യം താന്‍ അമ്മയില്‍ ഉന്നയിച്ചിരുന്നുവെന്ന് അവര്‍ സമ്മതിച്ചു. വീട്ടിലെ ജോലിക്കാരിയെ കാണാതിരുന്നാല്‍ അവര്‍ മടങ്ങിവരുമോ എന്ന ആശങ്കയുണ്ടാവാറുണ്ട്. അത്തരത്തിലുള്ള ഒരു സംശയമാണ് യോഗത്തില്‍ താന്‍ ചോദിച്ചത്. ധൈര്യമുള്ളയാള്‍ എന്ന നിലയിലാണ് താന്‍ അക്കാര്യം യോഗത്തില്‍ ചോദിച്ചതെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞു.

Advertising
Advertising

Full View

നടിയെ അക്രമിച്ച വിഷയത്തില്‍ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കേസ് തെളിയാതെ എന്ത് പറയാനാണെന്നായിരുന്നു മറുപടി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കാണ് അറിയുകയെന്നും അവര്‍ ചോദിച്ചു. അമ്മയുടെ തീരുമാനത്തിനെതിരെ പുറത്ത് പോയവരെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ തീരുമാനമല്ലേ എന്നായിരുന്നു മറുപടി.

പണ്ടുകാലത്തും ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും അന്ന് മാധ്യമങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പുറത്തറിഞ്ഞില്ലെന്നും ഊര്‍മ്മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News