കേരളത്തിന് കൈത്താങ്ങായ സുമനസുകള്‍ക്ക് നന്ദി; വയനാടന്‍ ഊരുകള്‍ക്ക് ആശ്വാസവുമായി മോഹന്‍ലാല്‍

ആദ്യഘട്ടത്തില്‍ വയനാടന്‍ ഊരുകളിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്                       

Update: 2018-08-23 07:28 GMT

പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് ആശ്വാസമേകിയ എല്ലാ സുമനസുകള്‍ക്കും തന്റെ സ്നേഹാദരങ്ങള്‍ അറിയിക്കുന്നതായി നടന്‍ മോഹന്‍ലാല്‍ . ഫേസ്ബുക്ക് വിഡിയോയിലൂടെയാണു മോഹന്‍ലാല്‍ ആരാധകരോടു നന്ദി പറഞ്ഞത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതാശ്വാസം എത്തിക്കുമെന്നും ലാല്‍ പറഞ്ഞു.

Advertising
Advertising

#keralafloodrelief #wayanad ViswaSanthi Foundation #Doforkerala

Posted by Mohanlal on Wednesday, August 22, 2018

വയനാട്ടിലെ ഉള്‍പ്രദേശങ്ങളിലെത്തി അവര്‍ക്ക് ഒരാഴ്ചയിലേക്ക് വേണ്ട ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ വയനാടന്‍ ഊരുകളിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ഒരു പാട് പേരുടെ സഹായഹസ്തങ്ങളിലൂടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കാം അതിനായി നമുക്ക് ഒത്തുചേരാമെന്നും ലാല്‍ പറഞ്ഞു.

Tags:    

Similar News