26 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദേശീയ പുരസ്കാര വാര്‍ത്ത വീണ്ടും മോഹന്‍ലാലിനെ തേടിയെത്തിയപ്പോള്‍

കൊടുങ്ങല്ലൂര്‍ സ്വദേശിയും ഖത്തര്‍ ലാല്‍ കെയറിലെ അംഗം കൂടിയായ സഫീര്‍ അഹമ്മദ് ആണ് ലാലിന് ദേശീയ അവാര്‍ഡ് കിട്ടിയ വാര്‍ത്ത അടങ്ങിയ പത്രം ലാലിന് സമ്മാനിച്ചത്

Update: 2018-08-31 05:32 GMT

26 വര്‍ഷം അമൂല്യ നിധി പോലെ സൂക്ഷിച്ചുവച്ച പത്രത്താള്‍ മോഹന്‍ലാലിന് സമ്മാനിച്ച് ഒരു ആരാധകന്‍. കൊടുങ്ങല്ലൂര്‍ സ്വദേശിയും ഖത്തര്‍ ലാല്‍ കെയറിലെ അംഗം കൂടിയായ സഫീര്‍ അഹമ്മദ് ആണ് ലാലിന് ദേശീയ അവാര്‍ഡ് കിട്ടിയ വാര്‍ത്ത അടങ്ങിയ പത്രം ലാലിന് സമ്മാനിച്ചത്.

Advertising
Advertising

ലാലേട്ടനെ കണിക്കാൻ വേണ്ടി 26 വർഷമായി സൂക്ഷിച്ച് വച്ചിരുന്ന നിധി ..😍😘

Posted by Mohanlal Fans Club on Thursday, August 30, 2018

1991ല്‍ റിലീസ് ചെയ്ത സിബി മലയില്‍ ചിത്രം ഭരതത്തിലെ പ്രകടനത്തിനാണ് ലാലിനെ തേടി ആദ്യ ദേശീയ പുരസ്കാരം എത്തുന്നത്. 1992 ഏപ്രില്‍ 8നായിരുന്നു ആ വാര്‍ത്ത പത്രത്തില്‍ വന്നത്. അന്ന് പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന സഫീര്‍ വാര്‍ത്ത അടങ്ങിയ മലയാള മനോരമ പത്രം സൂക്ഷിച്ചു വച്ചു. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ലാലിന് സമ്മാനിക്കുകയും ചെയ്തു. പത്രത്തിന്റെ ഹാര്‍ഡ് കോപ്പി തന്റെ കയ്യിലും പിന്നെ മനോരമയുടെ ആര്‍ക്കൈവിലും മാത്രമേ ഉള്ളുവെന്നാണ് തന്റെ വിശ്വാസമെന്നും സഫീര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ പറയുന്നു.

ലാലേട്ടന് മികച്ച നടനുള്ള ആദ്യ നാഷണൽ അവാർഡ് ലഭിച്ച വാർത്ത വന്ന മനോരമ ന്യൂസ് പേപ്പർ, 1992 ഏപ്രിൽ 8 ന്.. അന്ന് പ്രീഡിഗ്രി ...

Posted by Safeer Ahamed on Thursday, August 30, 2018
Tags:    

Similar News