ഇതാ മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ഒടിയന്‍ 

ഒടിയന്‍ വാര്‍ത്തകളെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ട്രയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്

Update: 2018-09-06 05:18 GMT

കുതിച്ചു പായുന്ന മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ കരിമ്പടം പുതച്ച്, ചെറുപുഞ്ചിരിയോടെ മാണിക്യന്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒടിയന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. ഒടിയന്‍ വാര്‍ത്തകളെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന ട്രയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മോനോന്‍ ആണ് ഒടിയന്റെ സംവിധാനം. കെ. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തില്‍ വേഷമിടുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, ഇന്നസെന്റ്, മനോജ് ജോഷി, കൈലാഷ്, ശ്രീജയ നായര്‍, സന അല്‍ത്താഫ്, അപ്പാനി ശരത് എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്.

Advertising
Advertising

Odiyan Manikyan is on his way with his intriguing tricks! #OdiyanManikyan #OdiyanRising #Mohanlal #VAShrikumarMenon #AntonyPerumbavoor #Harikrishnan #PeterHein #MJayachandran #AashirvadCinemas #SamCS

Posted by Odiyan on Wednesday, September 5, 2018

ये भी पà¥�ें- ലാലേട്ടന്‍ ആളാകെ മാറി; ഒടിയന്‍ മാണിക്യനെ കാണാം

ये भी पà¥�ें- ഒടിയന് വേണ്ടി 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡബ്ബിംഗ്

Tags:    

Similar News