പി.സിക്കെതിരെ കേസെടുക്കാൻ മാർച്ച്; പോസ്റ്റർ ഷെയർ ചെയ്ത ആഷിഖ് അബുവിനോട് ശശിക്കെതിരെ മാർച്ചില്ലേയെന്ന് സോഷ്യൽ മീഡിയ   

പോസ്റ്റർ പോസ്റ്റ് ചെയ്ത തൊട്ടുടനെ തന്നെ നിരവധി പേരാണ് പാർട്ടി ഷൊർണുർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിന് ഇത് പോലെ മാർച്ച് നടത്തുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുള്ളത്

Update: 2018-09-12 05:17 GMT

കന്യാസ്ത്രീകൾക്കെതിരായ പി സി ജോർജിന്റെ വിവാദ പ്രസ്താവനയിൽ കേസെടുക്കാൻ ആഹ്വാനം ചെയ്ത് ഡി.വൈ.എഫ്.ഐ നടത്തുന്ന മാർച്ചിന്റെ പോസ്റ്റർ ഷെയർ ചെയ്ത ആഷിഖ് അബുവിനോട് ശശിക്കെതിരെ ഇത് പോലെ മാർച്ച് നടത്തുന്നില്ലേയെന്ന് സോഷ്യൽ മീഡിയ. ഈരാറ്റുപേട്ടയിൽ നടത്തുന്ന മാർച്ചിന്റെ പോസ്റ്ററാണ് ഫേസ്ബുക്കിൽ ആഷിഖ് അബു പോസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്തമായി നടത്തുന്ന മാർച്ച് ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംഘടിപ്പിക്കുന്നത്. പോസ്റ്റർ പോസ്റ്റ് ചെയ്ത തൊട്ടുടനെ തന്നെ നിരവധി പേരാണ് പാർട്ടി ഷൊർണുർ എം.എൽ.എ പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിന് ഇത് പോലെ മാർച്ച് നടത്തുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ചോദ്യമെറിയുന്നവരുണ്ട്. ഇത്രയും വിവാദമായ കേസുകളിൽ പിണറായി എന്ത് കൊണ്ട് ഇത് വരെ നടപടിയെടുക്കാൻ പറയുന്നില്ല എന്നാണ് കമന്റുകളിൽ ചോദിക്കുന്നത്. ഡി.വൈ.എഫ്.ഐ സഹോദരിക്ക് വേണ്ടിയെങ്കിലും മാർച്ച് നടത്തണം എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

Advertising
Advertising

Full ViewFull ViewFull ViewFull ViewFull View
Tags:    

Similar News