ഒടുവിലെ തീയായ്...വരത്തനിലെ പുതിയ പാട്ട് കേള്‍ക്കാം

സുഷിൻ ശ്യാം ഒരുക്കിയ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്.

Update: 2018-09-13 03:04 GMT

നസ്രിയ ആലപിച്ച ഗാനം ഹിറ്റായതിന് പിന്നാലെ വരത്തനിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി. സുഷിൻ ശ്യാം ഒരുക്കിയ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് എത്തിയത്.

സുഷിൻ ശ്യാം സംഗീതസംവിധാനം നിർവ്വഹിച്ച ഒടുവിലെ തീയായ് എന്ന് തുടങ്ങുന്ന ഗാനമാണ് പുതുതായി എത്തിയത്. സുഷിനും നേഹ എസ് നായരും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ഗാനത്തിലും അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി മണിക്കൂറുകൾക്കകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

Full View

അമൽ നീരദ് സംവിധാനം ചെയ്ത വരത്തന്റെ പ്രമേയം പ്രണയമാണ്. സുഹാസ്-ശറഫു എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്. പറവയുടെയും കൂടെയുടെയും ഛായാഗ്രാഹകൻ ലിറ്റിൽ സ്വയാമ്പ് ആണ് വരത്തന്റെയും ദൃശ്യങ്ങൾ പകർത്തിയത്. വിവേക് ഹർഷൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.

Advertising
Advertising

ये भी पà¥�ें- പ്രണയിച്ച്..പ്രണയിച്ച് ഫഹദും ഐശ്വര്യയും; വരത്തനിലെ നസ്രിയ പാടിയ പാട്ട് കാണാം

ये भी पà¥�ें- മാസ് ലുക്കില്‍ ഫഹദ്; വരത്തന്‍റെ ടീസറെത്തി 

ये भी पà¥�ें- അന്‍വര്‍ റഷീദ്- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഫഹദ് നായകനാകുന്ന പുതിയ ചിത്രം

Tags:    

Similar News