നിവിന്റെ പിറന്നാള്‍ ദിനത്തില്‍ മിഖായേലിന്റെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി

തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

Update: 2018-10-11 04:59 GMT

നിവിന്‍ പോളി നായകനാകുന്ന മിഖായേലിന്റെ ആദ്യത്തെ ടീസര്‍ പുറത്തിറങ്ങി. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. ഒപ്പം മമ്മൂട്ടി നിവിന് പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

Here i am officially launching the first teaser of "Mikhael" and wishing Nivin Pauly a very Happy Birthday #HaneefAdeni #AntoJoseph #Mikhael

Posted by Mammootty on Wednesday, October 10, 2018

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന സിനിമയാണ് മിഖായേല്‍. ആന്റോ ജോസഫാണ് നിര്‍മ്മാണം. സിദ്ധീഖ്,മഞ്ജിമ മോഹന്‍, ശാന്തികൃഷ്ണ,കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് താരങ്ങള്‍.

നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന കായംകുളം കൊച്ചുണ്ണിയും തിയറ്ററുകളിലെത്തിയിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക.

ये भी पà¥�ें- കൊച്ചുണ്ണിക്ക് ശേഷം മിഖായേലുമായി നിവിന്‍ പോളി

Tags:    

Similar News