ഹോളിവുഡിനെ പിടിച്ച് കുലുക്കാന്‍ മനോജ് നൈറ്റ് ശ്യാമളന്‍ വീണ്ടുമെത്തുന്നു; ഗ്ലാസിന്‍റെ രണ്ടാം ട്രൈലറിനും ഗംഭീര വരവേല്‍പ്പ്

പെനിസല്‍വാനിയയില്‍ വളര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയ മനോജ് നൈറ്റ് ശ്യാമളന്‍ ഒരു മാഹിക്കാരനാണ്

Update: 2018-10-12 14:38 GMT

അണ്‍ബ്രേക്കബിള്‍, സ്പ്ലിറ്റ് എന്നീ സിനിമയുടെ തുടര്‍ച്ചയായി മനോജ് നൈറ്റ് ശ്യാമളന്‍ ഒരുക്കുന്ന ചിത്രമായ ഗ്ലാസിന്‍റെ രണ്ടാമത്തെ ട്രൈലറിനും ഗംഭീര വരവേല്‍പ്പാണ് ഹോളിവുഡില്‍ നിന്നും ലഭിക്കുന്നത്. സാമുവല്‍ ജാക്സന്‍, ജെയിംസ് മക്കാവോയ്, ബ്രൂസ് വില്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് മനോജ് നൈറ്റ് ശ്യാമളന്‍ ഗ്ലാസ് അണിയിച്ചൊരുക്കുന്നത്. ഈ സീരീസിലെ ആദ്യ ചിത്രം അണ്‍ബ്രേക്കബിള്‍ 2000ത്തിലും സ്പ്ലിറ്റ് 2016ലുമാണ് റിലീസ് ചെയ്യ്തത്. രണ്ടും ബോക്സ് ഓഫീസില്‍ വന്‍ ലാഭം കൊയ്തിരുന്നു.

Full View

അമാനുഷിക ശക്തിയുള്ള കോമിക് കഥകളിലെ കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ അവരുടെ സ്വാഭാവിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് മനോജ് നൈറ്റ് ശ്യാമളന്‍ അണ്‍ബ്രേക്കബിള്‍ സീരീസിലൂടെ പറയുന്നത്. നിലവിലുള്ള സൂപ്പര്‍ ഹീറോ മൂവിസില്‍ നിന്നും വ്യത്യസ്തമായി അമാനുഷികതയെ സ്വാഭാവികമായി അവതരിപ്പിക്കുന്ന ശൈലിയാണ് സംവിധായകന്‍റേത്. അണ്‍ബ്രേക്കബിള്‍ സീരീസിലെ അവസാന സിനിമയായിരിക്കും ഗ്ലാസ്.

Advertising
Advertising

Full View

പെനിസല്‍വാനിയയില്‍ വളര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയ മനോജ് നൈറ്റ് ശ്യാമളന്‍ ഒരു മാഹിക്കാരനാണ്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും നല്ല ഹോളിവുഡ് സംവിധായകന്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന ഈ മലയാളിക്ക് പത്മ ശ്രീ നല്‍കി കേന്ദ്രം ആദരിച്ചിരുന്നു.

Tags:    

Writer - ജഗ്ദീപ് മുരളി

Head of Media Solutions, MediaOne

Head of Media Solutions, MediaOne

Editor - ജഗ്ദീപ് മുരളി

Head of Media Solutions, MediaOne

Head of Media Solutions, MediaOne

Web Desk - ജഗ്ദീപ് മുരളി

Head of Media Solutions, MediaOne

Head of Media Solutions, MediaOne

Similar News