അമിതാഭ് ബച്ചന് വേറിട്ടൊരു പിറന്നാള്‍ സമ്മാനം

സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യലവാഡാ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ പ്രമേയം. 

Update: 2018-10-12 04:09 GMT

ഇന്ത്യന്‍ സിനിമാരംഗത്തെ ഇതിഹാസതാരം അമിതാഭ് ബച്ചന്റെ പിറന്നാളായിരുന്നു ഇന്നലെ‍. പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ സമ്മാനമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര് ബച്ചനായി ഒരുക്കിയത്‍. തെലുങ്കില്‍ അമിതാഭ് ബച്ചന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’. താരത്തിന് പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടാണ് ബച്ചന് ആശംസകള്‍ നേര്‍ന്നത്.

Full View

സ്വാതന്ത്ര്യ സമര സേനാനിയായ ഉയ്യലവാഡാ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നരസിംഹ റെഡ്ഡിയുടെ വഴികാട്ടിയായ ആത്മീയ ആചാര്യന്‍ ഗോസായി വെങ്കണ്ണ എന്നയാളായാണ് അമിതാഭ് വേഷമിടുന്നത്. മോഷന്‍ രൂപത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ബച്ചന് പിറന്നാള്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. യുട്യൂബില്‍ റിലീസ് ചെയ്ത ഫസ്റ്റ്‌ലുക്ക് ഇതിനോടകം ആറ് ലക്ഷത്തിലധികം പേരാണ് കണ്ടത്.

Advertising
Advertising

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സെയ് റാ നരസിംഹ റെഡ്ഡിയുടെ നിര്‍മ്മാണം രാം ചരണാണ്. വിജയ് സേതുപതി, ജഗപതി ബാബു, നയന്‍താര, തമന്ന,കിച്ച സുദീപ്, ബ്രഹ്മജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ,മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ये भी पà¥�ें- ആമിര്‍ഖാനും അമിതാഭ് ബച്ചനും; തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രെയിലര്‍ പുറത്ത്

ये भी पà¥�ें- ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാനി’ലെ അമിതാഭ് ബച്ചന്‍റെ കമാൻഡർ ലുക്ക് കാണാം 

Tags:    

Similar News