മോഹന്‍ലാലിനെ ചെളി വാരിയെറിഞ്ഞ് നേട്ടത്തിന് ശ്രമിക്കുന്നു, ഡബ്ള്യൂ.സി.സിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബാബുരാജ്

രാജ്യാന്തരതലത്തില്‍ സംഘടനയുടെ കീര്‍ത്തി വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. 

Update: 2018-10-22 04:58 GMT

വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ള്യൂ.സി.സിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടനും അമ്മ നിര്‍വാഹക സമിതി അംഗവുമായ ബാബുരാജ്. മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ള്യൂ.സി.സി നേട്ടത്തിനു ശ്രമിക്കുകയാണെന്ന് ബാബുരാജ് കുറ്റപ്പെടുത്തി. രാജ്യാന്തരതലത്തില്‍ സംഘടനയുടെ കീര്‍ത്തി വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. ഡബ്ള്യൂ.സി.സിയെ പിന്തുണയ്ക്കുന്ന ഒരാള്‍പോലും ഇപ്പോള്‍ അമ്മയിലില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ ഡബ്ള്യൂ.സി.സി സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇരയാക്കുകയാണെന്നും ബാബുരാജ് കുറ്റപ്പെടുത്തി. ഇരയ്ക്കുവേണ്ടി സംഘടന ഇതുവരെ ഒന്നുംചെയ്തിട്ടില്ല. അവരെ രക്തസാക്ഷിയായി ഒപ്പം നിര്‍ത്തിയാണ് ഡബ്ള്യൂ.സി.സി പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് ആരോപിച്ചു. അമ്മയിലിരുന്ന് കൊണ്ട് ചോരയൂറ്റി കുടിച്ച് വളരാനാണ് ഡബ്ള്യൂ.സി.സി ശ്രമിക്കുന്നതെന്നായിരുന്നു ബാബുരാജിന്റെ വാക്കുകള്‍. സംഘടനയെ താറടിക്കാനാണ് ഡബ്ള്യൂ.സി.സി അംഗങ്ങളായ നടിമാര്‍ പലപ്പോഴും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ये भी पà¥�ें- ‘ഡബ്ല്യു.സി.സിക്ക് രഹസ്യ അജണ്ട’യെന്ന് ബാബുരാജ് 

Tags:    

Similar News