മമ്മൂട്ടിയെക്കുറിച്ച് യാത്ര സംവിധായകന്റെ ഹൃദയം തൊടുന്ന കുറിപ്പ്

390-ല്‍ അധികം ചലച്ചിത്രങ്ങള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, അറുപതില്‍ അധികം പുതുമുഖ സംവിധായകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍…. ഇങ്ങനെയാണ് മഹിയുടെ കുറിപ്പ് തുടങ്ങുന്നത്. 

Update: 2018-11-02 06:05 GMT

ഏത് ഭാഷയാണെങ്കിലും അതേത് ശൈലിയിലുള്ളതാണെങ്കിലും അത് മമ്മൂട്ടി എന്ന അഭിനേതാവിന്റെ നാവില്‍ ഭദ്രമാണെന്നുള്ള ആരാധകര്‍ക്ക് മാത്രമല്ല എല്ലാ സിനിമാപ്രേമികള്‍ക്കും അറിയാം. കാരണം ഭാഷ കൊണ്ട് ഇത്രയേറെ പരീക്ഷണം നടത്തിയ മറ്റൊരു അഭിനേതാവുണ്ടാകില്ല. മമ്മൂട്ടിയുടെ തൃശൂര്‍ ഭാഷയും തിരുവന്തപുരം ഭാഷയും കൊങ്കിണി ഭാഷയുമൊക്കെ കേട്ട മലയാളികള്‍ ഈയിടെ അദ്ദേഹത്തിന്റെ തെലുങ്ക് കേട്ട് ഞെട്ടി. കാരണം അത്ര സ്ഫുടതയോടെയായിരുന്നു മമ്മൂട്ടിയുടെ തെലുങ്കിലുള്ള നെടു നീളന്‍ ഡയലോഗ്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതം പ്രമേയമാകുന്ന യാത്ര എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ തെലുങ്ക്. ചിത്രത്തില്‍ വൈ.എസ്.ആറായിട്ടാണ് താരം വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertising
Advertising

Its the end of our Yatra with Mammootty.... 390+ movies, 3 national awards and worked with 60+ debutant directors....

Posted by Mahi V Raghav on Wednesday, October 31, 2018

390-ല്‍ അധികം ചലച്ചിത്രങ്ങള്‍, മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, അറുപതില്‍ അധികം പുതുമുഖ സംവിധായകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍…. ഇങ്ങനെയാണ് മഹിയുടെ കുറിപ്പ് തുടങ്ങുന്നത്. മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്നും അതിനുമപ്പുറം വലിയൊരു മാര്‍ഗദര്‍ശിയുമാണെന്നും സംവിധായകന്‍ കുറിച്ചു. തെലുങ്കിലാണ് മമ്മൂട്ടി യാത്രയുടെ തിരക്കഥ കേട്ടത്. ഓരോ വാക്കിന്റെയും അര്‍ത്ഥവും അദ്ദേഹം പഠിച്ചു. ഓരോ വാക്കും സ്വന്തം ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്തും അദ്ദേഹം പഠിച്ചുവെന്നും സംവിധായകന്‍ പറയുന്നു. സംഭാഷണത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഓരോ വരികളും ഡബ്ബ് ചെയ്യുകയും റീ ഡബ്ബ് ചെയ്യുകയും ചെയ്ത നടനാണെന്നാണ് മഹി പറയുന്നത്.

ഡിസംബര്‍ 21 നാണ് ‘യാത്ര‘ തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്. സുഹാസിനി, റാവു രമേശ്, അനസൂയ ഭരദ്വാജ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിജയ് ചില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ये भी पà¥�ें- കാത്തിരുന്നോളൂ..മമ്മൂട്ടിയുടെ യാത്ര ഡിസംബര്‍ 21ന് തുടങ്ങും

Tags:    

Similar News