ഫുട്ബോളിനെ സ്നേഹിച്ച പെണ്‍കുട്ടി;പന്തിന്റെ രസകരമായ ട്രയിലര്‍ കാണാം

എ. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Update: 2018-11-13 04:23 GMT

ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ട് വയസുകാരി പെൺകുട്ടിയുടെ കഥയുമായി പന്ത്. എ. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫുട്ബോളിനെ ഏറെ സ്നേഹിക്കുകയും ഫുട്ബോൾ കളിക്കാരിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു എട്ട് വയസുകാരി മുസ്ലിം പെൺകുട്ടിയും അവളുടെ മുത്തശ്ശിയും തമ്മിലുളള ബന്ധമാണ് പന്ത് പറയുന്നത്.

Full View

2016 മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അബനിയുടെ ഉമ്മുമ്മയായി വേഷമിടുന്നത് റാബിയ ബീഗമാണ്. ഇരുവർക്കും പുറമെ വീനിത്, ഇന്ദ്രൻസ്, നെടുമുടി വേണു, അജു വർഗീസ്, സുധീഷ്, സുധീർ കരമന, പ്രസാദ് കണ്ണൻ, വിനോദ് കോവൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Tags:    

Similar News