“തത്വം എന്ന് പറഞ്ഞാല്‍ നമുക്കറിയാം, കൂടെ അസി എന്ന മുസ്‍ലിം പേരെങ്ങനെ വന്നു?” സച്ചിന്‍ ടീസര്‍ കാണാം

കോമഡി എന്റർടെയിനറായ സച്ചിൻ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്.

Update: 2018-11-15 09:52 GMT

സച്ചിൻ എന്ന പേരു കൊണ്ടുതന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസറെത്തിയപ്പോഴും ആകാംക്ഷകൾ അവസാനിക്കുന്നില്ല. ടീസറിൽ നിറഞ്ഞു നിൽക്കുന്നത് മൂന്ന് പേരാണ്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഹരീഷ് കണാരൻ എന്നിവർ. ഇതിൽ ആരാണ് സച്ചിൻ എന്ന ആകാംക്ഷ അപ്പോഴും ബാക്കി.

കോമഡി എന്റർടെയിനറായ സച്ചിൻ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. നിവിൻ പോളിയുടെ 1983 എന്ന ചിത്രത്തിനു ശേഷം ക്രിക്കറ്റ് പശ്ചാത്തലമാകുന്ന സിനിമയാണിത്. എന്നാൽ സിനിമയ്ക്ക് സച്ചിൻ എന്ന പേര് വന്നതെങ്ങനെയെന്ന് ടീസറില്‍ വ്യക്തമല്ല.

രമേഷ് പിഷാരടി, രഞ്ജി പണിക്കർ, അങ്കമാലി ഡയറീസ് ഫെയിം ലിച്ചി തുടങ്ങിയവരെയും സച്ചിന്റെ ടീസറിൽ കാണാം. സമകാലീക സംഭവങ്ങളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്ന സംഭാഷണ ശകലങ്ങളോടെയാണ് ടീസർ എത്തിയിരിക്കുന്നത്. തത്ത്വമസിയുടെ അർഥം തിരയുന്ന ധ്യാനും അജുവും ഹരീഷ് കണാരനുമാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ഒപ്പം അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയുമുണ്ട്.

Advertising
Advertising

ജെ.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നസ് സുധീർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകൻ. എസ്.എൽ.പുരം ജയസൂര്യയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് സംഗീതമൊരുക്കുന്നത്. നീൽ ഡി കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഇ ഫോർ എന്റർടെയിന്റമെന്റ്‌സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Full View
Tags:    

Similar News